അങ്ങാടിപ്പുറം : ട്രെയിൻ തട്ടി വയോധികൻ മരിച്ചു. ദേശം റസിഡൻസിലെ ‘സുഭഗ’യിൽ ഗോവിന്ദൻകുട്ടി നായർ (82) ആണ് മരിച്ചത്. ഷൊർണൂർ-നിലമ്പൂർ റെയിൽപാതയിൽ അങ്ങാടിപ്പുറത്താണ് സംഭവം.
ഇന്നലെ രാവിലെയാണ് അപകടം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Also : ശരീരഭാരം വര്‍ധിപ്പിക്കാന്‍ ഈ ആഹാരങ്ങൾ പതിവാക്കാം!
ഭാര്യ: റിട്ടയേർഡ് അധ്യാപിക സരളാദേവി. മകൻ: ഭവിനേഷ് (സംഗീത അധ്യാപകൻ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂൾ, മൊറയൂർ). മരുമകൾ: ജ്യോതി ലക്ഷ്മി (അധ്യാപിക, എസ്എൻഡിപി കോളജ് ചെറുകര). സംസ്കാരം ഇന്ന് നീലീശ്വരം ശ്മാനത്തിൽ നടക്കും.
Post Your Comments