CricketLatest NewsNewsSports

അത് സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഡൽഹി ക്യാപിറ്റൽസ് നായക സ്ഥാനത്ത് ഞാന്‍ ഇപ്പോഴും ഉണ്ടാകുമായിരുന്നു: ശ്രേയസ് അയ്യർ

മുംബൈ: ഐപിഎൽ 2021 സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായക സ്ഥാനം നഷ്ടമാകാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി ശ്രേയസ് അയ്യർ. പരിക്ക് തന്നെയായിരുന്നു പ്രധാന കാരണമെന്നും, സീസണിന്റെ തുടക്കം നഷ്ടമായെങ്കിലും 2019, 20 സീസണുകളില്‍ ഞങ്ങള്‍ സൃഷ്ടിച്ചെടുത്ത മികച്ച അന്തരീക്ഷത്തിന്റെ പ്രതിഫലനം 2021 സീസണിന്റെ തുടക്കത്തിലും നിങ്ങള്‍ കണ്ടിട്ടുണ്ടാവുമെന്നും ശ്രേയസ് കൂട്ടിച്ചേർത്തു.

‘പരിക്ക് തന്നെയായിരുന്നു ഏറ്റവും വലിയ ആഘാതം. അത് സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഡല്‍ഹി ക്യാപിറ്റല്‍സ് നായക സ്ഥാനത്ത് ഞാന്‍ ഇപ്പോഴും ഉണ്ടാകുമായിരുന്നു. അവര്‍ ഈ റോളില്‍ നിന്നും എന്നെ മാറ്റുകയുമില്ലായിരുന്നു’.

‘2019, 20 സീസണുകളില്‍ ഞങ്ങള്‍ സൃഷ്ടിച്ചെടുത്ത മികച്ച അന്തരീക്ഷത്തിന്റെ പ്രതിഫലനം 2021 സീസണിന്റെ തുടക്കത്തിലും നിങ്ങള്‍ കണ്ടിട്ടുണ്ടാവും. ടീമിനകത്തെ അന്തരീക്ഷം അതിശയിപ്പിക്കുന്നതായിരുന്നു. കളിക്കാര്‍ക്ക്, അവരുടെ ശക്തിയും ബലഹീനതയുമെല്ലാം പരസ്പരം വളരെ നന്നായി അറിയുമായിരുന്നു. ഞാന്‍ അതിലേക്കു കൂടുതലായി കടക്കാന്‍ ആഗ്രഹിക്കുന്നില്ല’ അയ്യർ പറഞ്ഞു.

Read Also:- പിഎസ്എല്ലിൽ ലോക റെക്കോര്‍ഡ് സ്വന്തമാക്കി ഷഹീന്‍ അഫ്രീദി

കഴിഞ്ഞ സീസണിന്റെ ആദ്യ പാദത്തില്‍ പരിക്ക് കാരണം ശ്രേയസിന് കളിക്കാനായില്ല. യുഎഇയിലെ രണ്ടാംപാദത്തില്‍ തിരിച്ചെത്തിയെങ്കിലം ക്യാപ്റ്റൻ സ്ഥാനം നഷ്ടമാവുകയും ചെയ്തു. ഒടുവില്‍ സീസണിനു ശേഷം ഡിസി വിടാന്‍ ശ്രേയസ് താല്‍പ്പര്യം പ്രകടിപ്പിക്കുകയും ഒടുവില്‍ മെഗാ ലേലത്തില്‍ കെകെആറിന്റെ ഭാഗമാവുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button