നെയ്യാറ്റിന്‍കര : ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര മണലുവിളയില്‍ ഷൈജു (47), ഭാര്യ പ്രമീള (37) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ കട്ടിലില്‍ കാണപ്പെട്ട 20 ദിവസം പ്രായമുള്ള കൈക്കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇന്നലെ വൈകുന്നേരം ആണ് വീട്ടിലെ ഒരു മുറിയില്‍ ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മണലുവിളയില്‍ ഈ കുടുംബം താമസിച്ചിരുന്നത് വാടകവീട്ടിലാണ്. ആറയൂര്‍ സ്വദേശിയാണ് ഷൈജു. പ്രമീള മാറാടി സ്വദേശിനിയാണ്.
Read Also : പട്ടയം അനുവദിക്കുന്നതിൽ വീഴ്ച : തഹസിൽദാർക്ക് സസ്പെൻഷൻ
ഇന്നലെ വൈകുന്നേരം വീട്ടില്‍ ചെന്ന അയൽവാസിയാണ് വിവരം നെയ്യാറ്റിന്‍കര നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ ഷിബുവിനെ അറിയിച്ചത്. തുടര്‍ന്ന്, നെയ്യാറ്റിന്‍കര പൊലീസും സ്ഥലത്തെത്തി.
കുഞ്ഞിനെ ഷിബു, കൗണ്‍സിലര്‍ ഡി. സൗമ്യ എന്നിവരും വനിതാ പൊലീസും ചേർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിനെ സ്വീകരിക്കാന്‍ മാതാപിതാക്കളുടെ ബന്ധുക്കളാരും എത്തിയില്ലെന്ന് ഷിബു അറിയിച്ചു. അടുത്ത ദിവസവും ആരും വരാത്ത പക്ഷം, കുഞ്ഞിനെ ശിശുക്ഷേമ സമിതിയിലേയ്ക്ക് കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments