കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂർണമായി തുറന്നതോടെ, സൗജന്യ നിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യഥേഷ്ടം യാത്ര ചെയ്യാന്‍ അവസരം ഒരുക്കുന്ന കൊച്ചി മെട്രോയുടെ സ്റ്റുഡന്റ് പാസ് ശ്രദ്ധേയമാകുന്നു.
Also read: 5710 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു, 200 പേരെ ബന്ദികളാക്കി: ഉക്രൈൻ
ഏത് സ്റ്റേഷനില്‍ നിന്നും യഥേഷ്ടം സഞ്ചരിക്കാവുന്നത് മുതല്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്റ്റേഷനുകളിലേക്ക് മാത്രം യാത്ര ചെയ്യാവുന്നത് വരെയുള്ള വിവിധ തരം സ്റ്റുഡന്റ് പാസുകള്‍ മെട്രോയിൽ ലഭ്യമാണ്. ടിക്കറ്റ് നിരക്കില്‍ 60 മുതല്‍ 83 ശതമാനം വരെ ഡിസ്‌കൗണ്ട് അനുവദിക്കുന്ന മൂന്ന് പാക്കേജുകളാണ് കൊച്ചി മെട്രോ വിദ്യാര്‍ത്ഥികള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചി വണ്‍ കാര്‍ഡിലെ സ്റ്റുഡന്റ് പ്രതിമാസ പാസ് വഴി വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിന്റെ 60 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. 30 ദിവസമാണ് സ്റ്റുഡന്റ് പാസിന്റെ കാലാവധി.
ഈ കാലയളവിൽ പാസ് ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് നിശ്ചിത സ്റ്റേഷനില്‍ നിന്ന് നിശ്ചിത സ്റ്റേഷനിലേക്ക് 100 യാത്രകള്‍ വരെ നടത്താം. 80 രൂപയുടെ പ്രതിദിന പാസ് എടുത്താല്‍ ഏത് സ്റ്റേഷനില്‍ നിന്നും ഏത് സ്റ്റേഷനിലേക്കും അവർക്ക് എത്ര യാത്രകള്‍ വേണമെങ്കിലും നടത്താം. 1200 രൂപയുടെ പ്രതിമാസ പാസ് വഴി ടിക്കറ്റ് നിരക്കിന്റെ 83 ശതമാനം വരെ കുട്ടികൾക്ക് ഡിസ്‌കൗണ്ട് ലഭിക്കും.
Post Your Comments