Latest NewsNewsInternational

5710 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു, 200 പേരെ ബന്ദികളാക്കി: ഉക്രൈൻ

റഷ്യയുടെ 198 ടാങ്കുകൾ, 29 വിമാനങ്ങൾ, 846 കവചിത വാഹനങ്ങൾ, 29 ഹെലികോപ്റ്ററുകൾ എന്നിവ തങ്ങൾ തകർത്തതായും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.

കീവ്: അധിനിവേശത്തിൻ്റെ ആദ്യ അഞ്ച് ദിവസങ്ങളിൽ 5710 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി ഉക്രൈൻ സ്ഥിരീകരിച്ചു. 200 ലധികം റഷ്യൻ സൈനികരെ ബന്ദികളാക്കിയെന്നും രാജ്യത്തെ ജനറൽ സ്റ്റാഫിന്റെ വക്താവ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ അറിയിച്ചു.

Also read: ഹരിദാസ് വധക്കേസ്: മൂന്ന് പേർ കൂടി പിടിയിൽ, ഹരിദാസ് കൊല്ലപ്പെട്ടത് നാലാം ശ്രമത്തിലെന്ന് പൊലീസ്

റഷ്യയുടെ 198 ടാങ്കുകൾ, 29 വിമാനങ്ങൾ, 846 കവചിത വാഹനങ്ങൾ, 29 ഹെലികോപ്റ്ററുകൾ എന്നിവ തങ്ങൾ തകർത്തതായും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. ഇതുവരെ റഷ്യയുടെ സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും, അധിനിവേശ സമയത്ത് മോസ്കോ സൈന്യത്തിന് കനത്ത നഷ്ടം സംഭവിച്ചതായി യുകെ പ്രതിരോധ മന്ത്രാലയവും പറഞ്ഞിരുന്നു.

ദിവസങ്ങളോളം റഷ്യൻ പട്ടാളക്കാർ ആരും യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെട്ടിരുന്ന മോസ്കോയിലെ ഉദ്യോഗസ്ഥർ, ഞായറാഴ്ച തങ്ങളുടെ സൈന്യത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി സമ്മതിക്കാൻ നിർബന്ധിതരായിരുന്നു. അതേസമയം, വ്‌ളാഡിമിർ പുടിന്റെ സൈന്യം, ഡസൻ കണക്കിന് റോക്കറ്റുകൾ തൊടുത്തുവിടാൻ ശേഷിയുള്ള ഗ്രാഡ് മിസൈലുകൾ ഉപയോഗിച്ച്, റെസിഡൻഷ്യൽ ഏരിയകൾ തകർക്കുകയാണെന്ന് ഖാർകിവ് ഏരിയയിലെ പ്രാദേശിക മേധാവി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button