മുംബൈ: ഇന്ത്യന്‍ യുവതാരം വെങ്കിടേഷ് അയ്യരെ വിമർശിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ലഭിക്കുന്ന ഓരോ അവസരവും മികച്ച രീതിയിൽ ഉപയോഗിക്കാന്‍ താരത്തിന് കഴിയണമെന്നും അല്ലെങ്കിൽ ജീവിതകാലം മുഴുവന്‍ അതോര്‍ത്ത് നിരാശപ്പെടേണ്ടി വരുമെന്നും ചോപ്ര ഓർമ്മപ്പെടുത്തി.
‘മൂന്നാം ടി20യില്‍ വെങ്കിടേഷിന് തിളങ്ങാനുള്ള അവസരം ലഭിച്ചിരിന്നു. ആ അവസരം അദ്ദേഹത്തിന് മുതലാക്കാന്‍ കഴിഞ്ഞില്ല. എന്നാൽ, മത്സരത്തില്‍ ലഭിച്ച സ്ഥാന കയറ്റം ഹൂഡക്ക് ഭംഗിയായി ഉപയോഗിക്കാന്‍ കഴിഞ്ഞു. അദ്ദേഹം ഒരു വലിയ ഇന്നിങ്‌സ് കളിച്ചില്ല. എങ്കിലും, ഏറെ മനോഹരമായി ബാറ്റ് വീശി. വെങ്കടേഷ് അയ്യര്‍ ആ മത്സരം ഫിനിഷ് ചെയ്യേണ്ടിയിരുന്ന ഒരു താരമാണ്’.
Read Also:- ഒന്നോ രണ്ടോ കളി മോശമായതിന്റെ പേരില്‍ ആരും പുറത്തിരിക്കേണ്ട, അവരെത്തേടി വിളി വരും: രോഹിത് ശർമ്മ
‘എന്നാല്‍, അതിലേക്ക് എത്താന്‍ വെങ്കിടേഷിന് സാധിച്ചില്ല. ലഭിക്കുന്ന ഓരോ അവസരവും ഉപയോഗിക്കാനായി സാധിച്ചില്ലെങ്കില്‍ അത്, ജീവിതകാലം മുഴുവന്‍ അതോര്‍ത്ത് നിരാശപ്പെടേണ്ടി വരും’ ആകാശ് ചോപ്ര പറഞ്ഞു. അതേസമയം, ഇന്ത്യയുടെ ഭാവി ഓള്‍റൗണ്ടറായി പ്രതീക്ഷ വെക്കുന്ന താരമാണ് വെങ്കടേഷ് അയ്യര്‍. ബാറ്റ് കൊണ്ടും ബൗള്‍ കൊണ്ടും തിളങ്ങുന്ന അയ്യര്‍ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷ കൂടിയാണ്.
Post Your Comments