Latest NewsCricketNewsSports

ഇഷാൻ കിഷൻ ബാറ്റിംഗില്‍ തപ്പിത്തടയുന്നത് കാണുമ്പോള്‍ കരിച്ചില്‍ വരും: ആകാശ് ചോപ്ര

മുംബൈ: ഐപിഎല്ലിൽ ഇഷാൻ കിഷന്റെ മോശം പ്രകടനത്തെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇഷാന്‍ കിഷന്‍ ബാറ്റ് വീശുന്നതല്ലാതെ ബോളില്‍ കൊള്ളിക്കുന്നില്ലെന്നും കീറോണ്‍ പൊള്ളാര്‍ഡിനേക്കാള്‍ നന്നായി ബാറ്റ് ചെയ്യുന്നത് ജയ്‌ദേവ് ഉനദ്ഘട്ടാണെന്നും ചോപ്ര പറഞ്ഞു. നേരത്തെ, ഇഷാനെ വിമർശിച്ച് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കറും രംഗത്തെത്തിയിരുന്നു.

‘ഇഷാൻ കിഷന്റെ ബാറ്റ് പന്തില്‍ കൊള്ളുന്നതേയില്ല. ഇഷാൻ ബാറ്റിംഗില്‍ തപ്പിത്തടയുന്നത് കാണുമ്പോള്‍ കരിച്ചില്‍ വരും. ഒരു താരത്തിന്റെ ആത്മവിശ്വാസം ഇത്രയധികം താഴുമെന്നതു ശ്രദ്ധിക്കേണ്ട കാര്യമാണ്. പൊള്ളാര്‍ഡിന്റെ ബാറ്റിന് ബോളിനെ പ്രഹരിക്കാനാകുന്നില്ല. ഇനി അടിച്ചാല്‍ത്തന്നെ, ഒരു പന്തില്‍ ഒരു റണ്‍ എന്ന നിലയ്ക്കാണു സ്‌കോറിംഗ്’.

Read Also:- താന്‍ ഔട്ടാണോയെന്ന തീരുമാനത്തിന് പോലും കാത്തുനില്‍ക്കാതെയാണ് അവന്‍ ക്രീസ് വിട്ടത്: സുനില്‍ ഗവാസ്‌കര്‍

‘പലപ്പോഴും പൊള്ളാര്‍ഡിനെക്കാള്‍ നന്നായി പന്തിനെ പ്രഹരിക്കുന്നത് ഉനദ്ഘട്ടാണെന്ന് തോന്നും. മുംബൈ ഇന്ത്യന്‍സ് എവിടെ നില്‍ക്കുന്നു എന്നതിന്റെ യാഥാർത്ഥ്യം ഇതാണ്. മുന്‍ വര്‍ഷങ്ങളിലെപ്പോലെ അത്ര കരുത്തുറ്റ ടീം അല്ല മുംബൈ എന്നതു സമ്മതിക്കുന്നു. ഭാഗ്യം എന്നതും അവര്‍ക്കൊപ്പമല്ല. എന്താണു സംഭവിക്കുന്നതെന്ന് എനിക്കു മനസിലാകുന്നില്ല’ ചോപ്ര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button