Latest NewsCricketNewsSports

സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ഏകദിനം നാളെ: സഞ്ജു കളിക്കും

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനത്തിൽ മലയാളിതാരം സഞ്ജു സാംസൺ കളിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. നാലാമനായി മലയാളി താരം സഞ്ജു സാംസണ്‍ ക്രീസിലെത്തുമെന്നും ടീമിന്റെ വിക്കറ്റ് കീപ്പറും സഞ്ജു തന്നെ ആയിരിക്കുമെന്നും ചോപ്ര പറഞ്ഞു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.

‘ശിഖര്‍ ധവാന്‍- രാഹുല്‍ സഖ്യം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ഇടങ്കയ്യനായ ധവാന്‍ ഓപ്പണറാവുമ്പോള്‍ ഇഷാന്‍ കിഷനും റിതുരാജ് ഗെയ്കവാദും പുറത്തിരിക്കും. വിന്‍ഡീസിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറിലാണ് കളിക്കുക. നാലാമനായി മലയാളി താരം സഞ്ജു സാംസണ്‍ ക്രീസിലെത്തും. ടീമിന്റെ വിക്കറ്റ് കീപ്പറും സഞ്ജു തന്നെ.

Read Also:- ടീമിൽ താരങ്ങളുടെ ഈ രണ്ട് കാര്യങ്ങള്‍ ശാസ്ത്രി ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല: ദിനേശ് കാർത്തിക്

‘ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയ്ക്കും ടീമിലിടമുണ്ട്. ബാറ്റ് ചെയ്യുന്നതിനപ്പുറം പന്തെറിയാനും ഹൂഡയെ ഉപയോഗിക്കാം. ഫിനിഷര്‍ എന്ന നിലയില്‍ രാഹുല്‍ ത്രിപാഠിയും കളിക്കും. മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസര്‍മാര്‍. ചാഹറിന്റെ തിരിച്ചുവരവ് കൂടിയാണിത്. ബാറ്റ് ചെയ്യാന്‍ അദ്ദേഹം മിടുക്കനാണ്. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍’ ചോപ്ര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button