Latest NewsNewsIndia

കേരളത്തിന്‍റെ ആയുർവേദ പരിജ്ഞാനം കെനിയയുമായി പങ്കിടൂ: പ്രധാനമന്ത്രിയോട് റയില ഒഡിംഗ

ബ്രെയിൻ ട്യൂമർ ബാധിച്ച മകൾ റോസ്മേരിക്ക് അർബുദം ഭേദമായെങ്കിലും ചികിത്സയിൽ കാഴ്ച ശക്തി നഷ്ടമായി.

ന്യൂഡൽഹി: കേരളത്തിന്‍റെ ആയുർവേദ പരിജ്ഞാനം ലോകമെമ്പാടും പ്രചാരത്തിലേക്ക്. കേരളത്തിന്റെ ആയുർവേദ ചികിത്സ കെനിയയുമായി പങ്കിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് കെനിയൻ മുൻ പ്രധാനമന്ത്രി റയില ഒഡിംഗ. മൻ കി ബാത്ത് പരിപാടിക്കിടെയാണ് കെനിയൻ മുൻ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ നരേന്ദ്രമോദി പങ്ക് വെച്ചത്. എറണാകുളത്തെത്തി നടത്തിയ ആയുർവേദ ചികിത്സയിലാണ് റയില ഒഡിംഗയുടെ മകൾ റോസ്മേരിയുടെ കാഴ്ച ശക്തി തിരികെ കിട്ടിയത്.

ആയുർവേദത്തിന് ആവശ്യമായ ചെടികൾ അവിടെ ലഭ്യമാക്കാനും വളർത്താനും എന്ത് ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു. ഈ മാസം ഏഴാം തിയതി മകളുടെ തുടർ ചികിത്സക്ക് വേണ്ടി എറണാകുളത്തെത്തിയ കെനിയയുടെ മുൻ പ്രധാനമന്ത്രി റയില ഒഡിംഗ ഡൽഹിയിലെത്തി നരേന്ദ്ര മോദിയെയും കണ്ടിരുന്നു.

Read Also: ‘ബി.ജെ.പി തന്നെയായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുക’: കോൺഗ്രസിനോട് ധാമി

‘ബ്രെയിൻ ട്യൂമർ ബാധിച്ച മകൾ റോസ്മേരിക്ക് അർബുദം ഭേദമായെങ്കിലും ചികിത്സയിൽ കാഴ്ച ശക്തി നഷ്ടമായി. ലോകം മുഴുവൻ പല ഇടങ്ങളിലും കൊണ്ട് പോയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ 2019ൽ എറണാകുളം കൂത്താട്ടുകുളത്തെ ശ്രീധരീയം ആയുർവേദ ആശുപത്രിയിലെ ചികിത്സയിലാണ് രോഗം ഭേദമായത്. മകൾക്ക് പഴയ പോലെ ജോലിക്ക് പോകാനായതും, കാർ ഡ്രൈവ് ചെയ്യാൻ കഴിയുന്നു’- റയില ഒഡിംഗ മോദിയുമായി പങ്ക് വെച്ചു. ആയുർവേദ ചികിത്സയിൽ വലിയ മതിപ്പ് തോന്നിയ അദ്ദേഹം ആയുർ ചികിത്സ സംവിധാനം കെനിയയിലും ലഭിക്കാൻ മുൻകൈയെടുക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ടു. തന്‍റെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും മോദി റയില ഒഡിംഗയ്ക്ക് ഉറപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button