ഡെറാഡൂണ്‍: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം നേടാനാവുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. സംസ്ഥാനത്ത് വിജയം നേടാനാവില്ലെന്ന് കോണ്‍ഗ്രസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.
‘ഞങ്ങള്‍ ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോവുകയാണ്. പാര്‍ട്ടിയിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും അക്കാര്യത്തില്‍ നല്ല ആത്മവിശ്വാസമുണ്ട്. സംസ്ഥാനത്ത് വിജയം നേടാനാവില്ലെന്ന സത്യം കോണ്‍ഗ്രസ് ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. അവര്‍ക്ക് 10 സീറ്റ് പോലും ഇവിടെ നേടാനാവില്ല’- സിംഗ് പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് 45 സീറ്റിലധികം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുഷ്‌കര്‍ സിംഗിന്റെ മറുപടി. ‘കോണ്‍ഗ്രസ് 45-48 സീറ്റുകള്‍ തിരഞ്ഞെടുപ്പിൽ നേടുമെന്ന കാര്യം ഉറപ്പാണ്. ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. ഇത്രയും നാള്‍ ബി.ജെ.പിക്കാര്‍ പറഞ്ഞ നുണകള്‍ കേട്ട് ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് മടുത്തു. ഇവിടുത്തെ ജനങ്ങളുടെ സ്വപ്‌നം പോലെ ഞങ്ങള്‍ തന്നെ വിജയം നേടും’- എന്നാണ് ഹരീഷ് റാവത്ത് പറഞ്ഞിരുന്നത്.
Post Your Comments