KollamKeralaNattuvarthaLatest NewsNews

മദ്യലഹരിയിൽ മാതാപിതാക്കളെ മർദ്ദിച്ച മകനെ പിതാവ് കൊലപ്പെടുത്തി : 64കാരൻ പിടിയിൽ

സംഭവവുമായി ബന്ധപ്പെട്ട് ഷിബുവിന്‍റെ പിതാവ് ഇബ്രാഹിം കുട്ടിയെ(64) ശൂരനാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്

കൊല്ലം: മദ്യലഹരിയിൽ മാതാപിതാക്കളെ മർദ്ദിച്ച മകനെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ശൂരനാട് തെക്ക് തെങ്ങുംവിള അൻസിൽ മൻസിലിൽ ഷിബു ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷിബുവിന്‍റെ പിതാവ് ഇബ്രാഹിം കുട്ടിയെ(64) ശൂരനാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കൊല്ലം ശൂരനാടാണ് സംഭവം.

സ്ഥിരമായി ഷിബു മദ്യപിച്ച് ബഹളം വയ്ക്കുകയും മാതാപിതാക്കളെ മർദ്ദിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഫെബ്രുവരി 26-ന് മദ്യപിച്ച് വന്ന് ഷിബു വീട്ടിൽ ബഹളമുണ്ടാക്കുകയും വീട്ടിൽ ഉണ്ടായിരുന്ന പിതാവിനെ അടക്കം മർദ്ദിക്കുകയും ചെയ്തു.

Read Also : ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയും ഇന്ത്യ തൂത്തുവാരി: റെക്കോര്‍ഡ് നേട്ടവുമായി ശ്രേയസ് അയ്യർ

തുടർന്ന് മർദ്ദനത്തിനിടയിൽ പിതാവ് ഇബ്രാഹിം കുട്ടി കയ്യിൽ കിട്ടിയ കല്ല് കൊണ്ട് ഷിബുവിന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിബു സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

ഷിബു മുമ്പും മാതാപിതാക്കളെ മർദ്ദിച്ച കേസിൽ അറസ്റ്റിലാവുകയും റിമാൻഡിൽ കഴിയുകയും ചെയ്തിട്ടുണ്ട്. ഷിബുവിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അറസ്റ്റിലായ ഇബ്രാഹിം കുട്ടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button