KozhikodeLatest NewsKeralaNattuvarthaNewsIndia

ഫുട്ബോൾ കളിയ്ക്കിടെ ചെവി കടിച്ചെടുത്ത പൊടിമീശക്കാരനെ ആരും മറന്നിട്ടില്ല, മന്ത്രിയെ ചേർത്തു പിടിച്ച് ഫാദറും കൂട്ടുകാരും

കോഴിക്കോട്: പിന്നിട്ട വഴികളിലേക്ക് വീണ്ടും തിരികെ നടന്ന് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്. തന്റെ പഴയ സ്കൂളിലേക്ക്, കൂട്ടുകാരുമൊത്ത് മന്ത്രി നടത്തിയ യാത്രയിലെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മൂ​ന്നു​ പ​തി​റ്റാ​ണ്ടി​നു​ശേ​ഷമാണ് അതേ വെളുത്ത യൂണിഫോമിൽ അദ്ദേഹം സെ​ന്‍റ്​ ജോ​സ​ഫ്​​സ്​ ബോ​യ്​​സ്​ സ്കൂ​ൾ സന്ദർശിച്ചത്.

Also Read:യുണൈറ്റഡിലേക്കുള്ള റൊണാൾഡോയുടെ രണ്ടാം വരവ്‌ അസ്‌തമനത്തെയാണ്‌ കാണിക്കുന്നത്: വിരമിക്കാൻ സമയമായെന്ന് ഫ്രഞ്ച്‌ ഇതിഹാസം

കുട്ടിക്കാലത്തിലേക്ക് തിരികെയെത്തിയ മന്ത്രിയും കൂട്ടുകാരും അതീവ സന്തോഷവാന്മാരായിരുന്നു . എല്ലാവരും വീണ്ടും കുട്ടികളായി മാറി, അ​ന്ന​ത്തെ വി​കൃ​തി​ക​ളുടെയും ക​ളി​ക​ളുടെയും ഓ​ര്‍​മ്മകൾ പ​ങ്കി​ട്ടു. പ​ഠി​ത്ത​വും ക​ളി​യും തൊ​ട്ട​ടു​ത്തു​ള്ള ബീ​ച്ചി​ല്‍ പോ​ക​ലും സി​നി​മ കാ​ണ​ലു​മെ​ല്ലാം ഒ​രു​മി​ച്ചാ​യി​രു​ന്നല്ലേയെന്ന് മന്ത്രി സുഹൃത്തുക്കളോട് പറഞ്ഞു. 1988 മു​ത​ല്‍ മുഹമ്മദ്‌ റി​യാ​സ്​ ഇ​വി​ടെ പ​ഠി​ച്ചി​രു​ന്നു. ആ​റാം ക്ലാ​സ്​ മു​ത​ല്‍ പ​ത്ത്​ വ​രെ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. അ​ന്ന്​ ഫു​ട്​​ബാ​ള്‍ ക​ളി​ക്കി​ടെ ചെ​വി ക​ടി​ച്ചെ​ടു​ത്ത അത്യപൂർവ്വ ക​ഥ​യും മന്ത്രി സുഹൃത്തുക്കളുമായി പങ്കുവച്ചു.

വെ​ള്ള​ക്കു​പ്പാ​യ​വും ക​റു​ത്ത പാ​ന്‍റ്​​സും ധ​രി​ച്ചാ​ണ്​ തന്റെ ഓർമ്മകളിലേക്ക് മന്ത്രി തിരികെ നടന്നത്. 1992 ബാ​ച്ചി​ലെ പ​ത്താം ക്ലാ​സ്​ വിദ്യാർത്ഥിയാ​യി​രു​ന്നു റി​യാ​സ്‌. മന്ത്രിയെ ചേർത്ത് പിടിച്ചു നിൽക്കുന്ന ഫാദറും കൂട്ടുകാരും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സംസാരവിഷയമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button