മാഞ്ചസ്റ്റർ: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് വിരമിക്കാൻ സമയമായെന്ന് സൂചിപ്പിച്ച് ഫ്രഞ്ച് ഇതിഹാസ താരം ഫ്രാങ്ക് ലിബോഫ്. താരം, പ്രതിഭ മങ്ങി കളിക്കുന്നത് കാണാന്‍ താല്പര്യമില്ലെന്നും യുണൈറ്റഡിലേക്കുള്ള താരത്തിന്റെ രണ്ടാം വരവ് അസ്‌തമനത്തെയാണ് കാണിക്കുന്നതെന്നും ലിബോഫ് പറയുന്നു. കഴിയുന്നതും വേഗത്തില്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കാന്‍ ആവശ്യപ്പെടുകയാണ് താരം.
‘ഈ സീസണില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിലേക്ക് താരത്തിന്റെ തിരിച്ചുവരവ് മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ മൂക്കിന് കീഴില്‍ നിന്നുമായിരുന്നു. എന്നാല്‍ താരത്തിന്റെ വരവ് ടീമിന് കാര്യമായി ഗുണം ചെയ്‌തിട്ടില്ല. 22 കളികളില്‍ താരത്തിന് ഇതുവരെ ഒമ്പത് ഗോളുകളെ നേടുവാനും കഴിഞ്ഞിട്ടുള്ളൂ. 2009ലായിരുന്നു ഇതിന് മുമ്പ് താരത്തിന് 20 ഗോള്‍ മാര്‍ക്കില്‍ എത്താന്‍ കഴിയാതെ പോയത്. എന്നാല്‍, ഈ സീസണില്‍ ഇനി 12 മത്സരമേ ബാക്കിയുള്ളൂ’.
Read Also:- ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ലീഗ് വണ്ണിലും യുദ്ധത്തിനെതിരെ അണിനിരന്ന് താരങ്ങൾ
‘ഈ മാസം 37 വയസ്സ് തികഞ്ഞ താരം ഇപ്പോള്‍ നീങ്ങുന്നത് ഫോമിന്റെ അവസാന ഘട്ടത്തിലൂടെയാണ്. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുകയാണ് നല്ലത്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അദ്ദേഹമാണ്. വര്‍ഷങ്ങളോളം ഗ്രൗണ്ടില്‍ ഉയര്‍ന്ന നിലയില്‍ നില്‍ക്കുകയായിരുന്ന റൊണാള്‍ഡോയെ പിച്ചില്‍ ദയനീയമായ അവസ്ഥയില്‍ കാണുന്നത് തന്നെ സംബന്ധിച്ചിടത്തോളം വിഷമകരമാണ്. ഒരു സാധാരണ കളിക്കാരനെ പോലെ അദ്ദേഹത്തെ കാണുന്നതിനെ താന്‍ ഇഷ്ടപ്പെടുന്നില്ല’ ലിബോഫ് പറയുന്നു.
Post Your Comments