മാഞ്ചസ്റ്റർ: ഇംഗ്ലീഷ് ലീഗ് കപ്പ് ലിവർപൂളിന്. ശക്തരായ ചെൽസിയെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്ത മത്സരം, എക്‌സ്‌ട്രാ ടൈമും കടന്ന് നീണ്ടപ്പോള്‍ 11 പെനാല്‍റ്റി കിക്കുകള്‍ എടുക്കേണ്ടിവന്നു. ഒടുവില്‍ ചെല്‍സി ഗോളി കെപെയുടെ കിക്ക് പാഴായതോടെ ലിവര്‍പൂള്‍ കിരീടത്തിൽ മുത്തമിടുകയായിരുന്നു.
മത്സരത്തില്‍ ഇരു കീപ്പർമാരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തകര്‍പ്പന്‍ സേവുകള്‍ കൊണ്ട് ചെല്‍സിയുടെ മെന്‍ഡി മത്സരത്തില്‍ തിളങ്ങി. ഇതിനിടെ, ടീമുകളുടെ ഗോളുകള്‍ വാര്‍ നിഷേധിക്കുകയും ചെയ്തു. എന്നാൽ, മത്സരത്തിനിടെ ഉക്രൈന് പിന്തുണ അറിയിച്ച് താരങ്ങൾ രംഗത്തെത്തിയതും ശ്രദ്ധേയമായി.
Read Also:- റഷ്യയുമായി ഫുട്ബോള്‍ കളിക്കാനില്ല: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്ന് പോളണ്ട് പിന്മാറി
അതേസമയം, ചെൽസിയുടെ നടത്തിപ്പ് അവകാശം ടീം ഉടമ റൊമാൻ അബ്രമോവിച്ച് ക്ലബിന്‍റെ ചാരിറ്റബിൾ ഫൗണ്ടേഷന് കൈമാറി. റഷ്യൻ ഭരണകൂടവുമായും പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും അടുത്ത ബന്ധമുള്ള വ്യവസായിയാണ് റൊമാൻ അബ്രമോവിച്ച്. റഷ്യൻ കോടീശ്വരൻമാർക്കും ബാങ്കുകൾക്കും ബ്രിട്ടൺ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ അബ്രമോവിച്ചിനെതിരെ ഇംഗ്ലണ്ടിൽ പ്രതിഷേധം ശക്തമായിരുന്നു.
Post Your Comments