PalakkadKeralaNattuvarthaLatest NewsNews

സെ​മി​ത്തേ​രി മെ​ത്രാ​ന്‍​ക​ക്ഷി വി​ഭാ​ഗം പൂട്ടി : പിന്നീട് സംഭവിച്ചത്

ചാ​ലി​ശ്ശേ​രി സെ​ന്‍റ്​ പീ​റ്റേ​ഴ്സ് ആ​ന്‍​ഡ്​ സെ​ന്‍റ്​ പോ​ള്‍​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ലാ​ണ് സംഭവം

കൂ​റ്റ​നാ​ട്: സെ​മി​ത്തേ​രി ഒ​രു​വി​ഭാ​ഗം പൂ​ട്ടി​യ​തോ​ടെ, പു​റ​ത്ത് പ്രാ​ര്‍ത്ഥ​ന ന​ട​ത്തി വി​ശ്വാ​സി​ക​ള്‍. ചാ​ലി​ശ്ശേ​രി സെ​ന്‍റ്​ പീ​റ്റേ​ഴ്സ് ആ​ന്‍​ഡ്​ സെ​ന്‍റ്​ പോ​ള്‍​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ലാ​ണ് സംഭവം.

ഇ​ട​വ​ക വി​ശ്വാ​സി​ക​ള്‍​ക്ക് സെ​മി​ത്തേ​രി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് മെ​ത്രാ​ന്‍​ക​ക്ഷി വി​ഭാ​ഗം ത​ട​യുകയായിരുന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ സു​റി​യാ​നി ചാ​പ്പ​ലി​ല്‍ കു​ര്‍​ബാ​ന​ക്ക്​ ശേ​ഷ​മാ​ണ്​ യാ​ക്കോ​ബാ​യ വി​ശ്വാ​സി​ക​ള്‍ സെ​മി​ത്തേ​രി​യി​ല്‍ പ്രാർത്ഥിക്കാ​നാ​യെ​ത്തി​യ​ത്. എ​ന്നാ​ല്‍, പ​ള്ളി​യി​ല്‍​ നി​ന്ന് സെ​മി​ത്തേ​രി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന നാ​ല്​ ഗേ​റ്റു​ക​ള്‍ ഓ​ര്‍​ത്ത​ഡോ​ക്സ് വി​ഭാ​ഗം താ​ഴി​ട്ട് പൂ​ട്ടി​യി​രു​ന്നു.

Read Also : ദേശീയ പാതയില്‍ അപകടം : രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

സെ​മി​ത്തേ​രി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ഭൂ​രി​പ​ക്ഷം വി​ശ്വാ​സി​ക​ള്‍​ക്കും ക​ഴി​യാ​തി​രു​ന്ന​തി​നാ​ല്‍ ഗേ​റ്റി​ന്​ പു​റ​ത്ത് പ്രാ​ര്‍ത്ഥന ന​ട​ത്തി മ​ട​ങ്ങുകയായിരുന്നു. 2020 ആ​ഗ​സ്റ്റി​ലാ​ണ് പ​ള്ളിയുടെ നിയന്ത്രണം മെ​ത്രാ​ന്‍​ക​ക്ഷി വി​ഭാ​ഗം പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button