തിരുവനന്തപുരം : മംഗലപുരം പള്ളിപ്പുറത്ത് ദേശീയ പാതയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണിയാപുരം പടിഞ്ഞാറ്റുമുക്ക് സ്വദേശി നിധിന് (22), ചിറ്റാറ്റുമുക്ക് സ്വദേശി വിഷ്ണു (21) എന്നിവരാണ് മരിച്ചത്.
രാത്രി പത്തരയോടു കൂടിയാണ് അപകടമുണ്ടായത്. മംഗലപുരം ഭാഗത്ത് നിന്നും കണിയാപുരത്തേക്ക് ഇരുവരും ബൈക്കില്‍ സഞ്ചരിക്കവെ ഇവര്‍ സഞ്ചരിച്ച അവഞ്ചര്‍ ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ ഇടിച്ചതാകാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read Also : ‘ബി.ജെ.പി തന്നെയായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുക’: കോൺഗ്രസിനോട് ധാമി
ഉടന്‍ തന്നെ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരണപ്പെടുകയായിരുന്നു. എം.ടെക് വിദ്യാർത്ഥിയാണ് നിധിന്. മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments