IdukkiLatest NewsKeralaNattuvarthaNews

കാട്ടുതീയില്‍ അകപ്പെട്ട് വിനോദ സഞ്ചാരികള്‍ : രക്ഷകരായി വനപാലകർ, ഒഴിവായത് വൻദുരന്തം

അടിമാലി റേഞ്ചില്‍ പെട്ടിമുടിയിലാണ് 40ഓളം വരുന്ന വിനോദ സഞ്ചാരികള്‍ കാട്ടുതീക്ക് മുന്നില്‍ കുടുങ്ങിയത്

അടിമാലി : കാട്ടുതീക്ക് മുന്നില്‍ അകപ്പെട്ട സഞ്ചാരികൾക്ക് രക്ഷകരായി വനപാലകർ. അടിമാലി റേഞ്ചില്‍ പെട്ടിമുടിയിലാണ് 40ഓളം വരുന്ന വിനോദ സഞ്ചാരികള്‍ കാട്ടുതീക്ക് മുന്നില്‍ കുടുങ്ങിയത്. ഇവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. പെട്ടിമുടിക്ക് താഴെ മലഞ്ചെരുവിൽ കാട്ടുതീ പടര്‍ന്ന് പിടിക്കുകയായിരുന്നു. പുലര്‍ച്ചെ സൂര്യോദയം കാണാനെത്തിയ സ്ത്രീകള്‍ അടക്കമുളള സഞ്ചാരികള്‍ ആണ് കാട്ടുതീക്ക് മുന്നില്‍ അകപ്പെട്ടത്.

Read Also : കാട്ടുതീയില്‍ അകപ്പെട്ട് വിനോദ സഞ്ചാരികള്‍ : രക്ഷകരായി വനപാലകർ, ഒഴിവായത് വൻദുരന്തം

റേഞ്ച് ഓഫിസര്‍ കെ.വി. രതീഷ്‌കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അബൂബക്കര്‍ സിദ്ധീഖ് എന്നിവരുടെ നേത്യത്വത്തില്‍ മച്ചിപ്ലാവ് സ്റ്റേഷനില്‍ നിന്നും കൂമ്പന്‍പാറ ഓഫീസില്‍ നിന്നും വനംവകുപ്പ് ജീവനക്കാരും ഫയര്‍ വാച്ചര്‍മാര്‍ ഉള്‍പ്പെടെയുള്ളവരും ഇവിടെയെത്തി കാട്ടുതീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. തുടർന്നാണ് വിനോദസഞ്ചാരികളെ സുരക്ഷിതമായി തിരിച്ചിറക്കിയത്.

പരിസ്ഥിതിയുടെ പ്രാധാന്യവും അപകട സൂചന മുന്നറിയിപ്പ് നല്‍കാനും വനംവകുപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, ഇവയൊന്നും ഇപ്പോഴില്ല. പഞ്ചായത്തുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ നടപ്പാക്കി പെട്ടിമുടിയെ സുന്ദരമാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുമെന്ന് റേഞ്ച് ഓഫിസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button