അബുദാബി: സർക്കാരുദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഇത്തരക്കാർക്ക് 5 വർഷം തടവ് ശിക്ഷ ലഭിക്കുമെന്ന് അബുദാബി അറിയിച്ചു. യോഗ്യതയോ ചുമതലയോ ഇല്ലാതെ നിയമവിരുദ്ധ പ്രവർത്തനം നടത്തുകയോ ഏതെങ്കിലും തരത്തിലുള്ള നേട്ടം കൈവരിക്കുകയോ ചെയ്യുന്നവർക്കും അഞ്ചു വർഷം തടവു ശിക്ഷ ലഭിക്കും. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
Read Also: ഒന്നാം പിണറായി സർക്കാരിന്റെ ആവർത്തനമല്ല രണ്ടാം സർക്കാർ: വികസന പദ്ധതികളുമായി മുന്നോട്ടെന്ന് കോടിയേരി
അതേസമയം, പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തുന്നവർക്ക് ഒരു വർഷത്തിൽ കുറയാത്തതും അഞ്ച് വർഷത്തിൽ കൂടാത്തത്തുമായ തടവു ശിക്ഷ ലഭിക്കും. ജനങ്ങൾക്കിടയിൽ നിയമ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും നിയമത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും യുഎഇ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
Post Your Comments