Latest NewsKeralaNews

ഒന്നാം പിണറായി സർക്കാരിന്റെ ആവർത്തനമല്ല രണ്ടാം സർക്കാർ: വികസന പദ്ധതികളുമായി മുന്നോട്ടെന്ന് കോടിയേരി

തിരുവനന്തപുരം: സംസ്ഥാനത്തെ വികസന പദ്ധതികളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം സ്വരൂപിച്ചാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒന്നാം പിണറായി സർക്കാരിന്റെ ആവർത്തനമല്ല രണ്ടാം പിണറായി സർക്കാർ. വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും കോടിയേരി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ പദ്ധതികൾ നടപ്പാക്കുന്നതിനെ കുറിച്ചുള്ള വികസനരേഖ സമ്മേളനത്തിൽ അവതരിപ്പിക്കും. വിഭാഗീയതയും ഗ്രൂപ്പിസവും ഇല്ലാതെ കേന്ദ്രീകൃതമായ സംവിധാനത്തിൽ പ്രവർത്തിക്കുന്ന രീതിയിൽ പാർട്ടി എത്തിയെന്നും അദ്ദേഹം പറഞ്ഞു.

Read Also  :  ‘ഇന്ത്യക്കാർക്ക് അനുവാദമില്ല, ക്യൂവിന്റെ പിന്നിലേക്ക് പോവുക’: പോളണ്ട് അതിർത്തിയിൽ ഇന്ത്യക്കാരെ വീണ്ടും തടഞ്ഞു

മാർച്ച് 1-ന് കൊച്ചിയിലാണ് സിപിഐഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്.
പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കുന്നതിനുള്ള സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗം നാളെ കൊച്ചിയിൽ ചേരും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാകും ഇത്തവണ സമ്മേളനം നടക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button