കീവ്: റഷ്യന്‍ അധിനിവേശം നേരിടുന്ന ഉക്രൈനിലെ പലയിടത്തും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോള്‍, ഉക്രൈനെ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാൻ ടെസ്ല മേധാവിയും, ലോക ധനികനുമായ ഇലോണ്‍ മസ്ക് രംഗത്തെത്തിയിരിക്കുകയാണ്. ഉക്രൈനായി തന്‍റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് പദ്ധതി സ്റ്റാര്‍ലിങ്ക് പ്രവർത്തിപ്പിച്ചതായി മസ്ക് ശനിയാഴ്ച പ്രഖ്യാപിച്ചു.
Also read: സിനിമാ നിർമ്മാതാവിന്റെ വീട്ടിൽ വെടിവെപ്പും ഗുണ്ടാ ആക്രമണവും നടന്ന സംഭവം: 2 പേർ പിടിയിൽ
ഉക്രൈന്‍റെ ദക്ഷിണ, കിഴക്കന്‍ മേഖലകളിലാണ് ഇപ്പോള്‍ റഷ്യന്‍ അധിനിവേശത്തിന്റെ ഭാഗമായി ഇന്‍റര്‍നെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ഉപഗ്രഹങ്ങള്‍ വഴി ഇന്‍റര്‍നെറ്റ് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ മസ്ക്. ഇത് സംബന്ധിച്ച്, ഉക്രൈൻ ഉപപ്രധാനമന്ത്രിയും, ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കേലോ ഫെഡോറോവ് ട്വീറ്റ് വഴി ഇലോണ്‍ മസ്കിനോട് സഹായം അഭ്യർത്ഥിച്ചിരുന്നു. ഇതിന് മറുപടിയായി, പത്ത് മണിക്കൂറിന് ശേഷമാണ്, സ്റ്റാര്‍ലിങ്ക് ഉക്രൈനില്‍ ആക്ടിവേറ്റ് ചെയ്തതായി മസ്ക് അറിയിച്ചത്. ഇതിന് ആവശ്യമായ സാമഗ്രികള്‍ രാജ്യത്തിലേക്ക് എത്തിക്കുകയാണെന്ന് മസ്ക് പറഞ്ഞു.
ലഭിച്ച സഹായത്തിനായി ഉക്രൈന്‍ രാജ്യത്തിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ മസ്കിന് നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തി. മസ്കിന്‍റെ കീഴിലുള്ള സ്പേസ് എക്സ് കമ്പനിയാണ്, ആയിരക്കണക്കിന് കൃത്രിമ ഉപഗ്രഹങ്ങൾ വഴി ഇന്‍റര്‍നെറ്റ് എത്തിക്കുന്ന സ്റ്റാര്‍ലിങ്ക് പദ്ധതി ആസൂത്രണം ചെയ്ത്, നടപ്പിലാക്കുന്നത്.
Post Your Comments