ThiruvananthapuramLatest NewsKeralaNattuvarthaNews

ആറ് നില കെട്ടിടത്തിൽ നിന്ന് വീണ് 12 വയസുകാരന് ദാരുണാന്ത്യം

വി​തു​ര ഐ​സ​റി​ലെ ഫി​സി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യ ക​ണ്ണൂ​ർ ത​ല​ശേ​രി സ്വ​ദേ​ശി മ​ധു ത​ല​ക്കു​ള​ത്തി​ന്‍റെ മ​ക​ൻ ദ​ത്ത​ൻ (12) ആ​ണ് മ​രി​ച്ച​ത്

വി​തു​ര : ആറു നില കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ് 12 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. വി​തു​ര ഐ​സ​റി​ലെ ഫി​സി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യ ക​ണ്ണൂ​ർ ത​ല​ശേ​രി സ്വ​ദേ​ശി മ​ധു ത​ല​ക്കു​ള​ത്തി​ന്‍റെ മ​ക​ൻ ദ​ത്ത​ൻ (12) ആ​ണ് മ​രി​ച്ച​ത്.

ശനിയാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെയാണ് സംഭവം. ഐ​സ​റി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ ആ​റാം നി​ല​യി​ൽ നി​ന്നാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ദ​ത്ത​ൻ വീ​ണ​ത്. ഈ ​സ​മ​യം റൂ​മി​ൽ ആ​രും ഇ​ല്ലാ​യി​രു​ന്നു. റൂ​മി​ലെ ജ​ന​ലി​ന്‍റെ ഗ്ലാ​സ് നീ​ക്കി ആ​യി​രി​ക്കാം കു​ട്ടി മു​ക​ളി​ൽ നി​ന്ന് വീ​ണ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

Read Also : ചിരട്ടപ്പുട്ടും ചെറുപയർ കറിയും

വീ​ഴ്ച​യുടെ ആഘാതത്തിൽ ​ഗുരുതരമായി പ​രി​ക്കേ​റ്റ കു​ട്ടി ത​ൽ​ക്ഷ​ണം മ​രി​ച്ചു. വി​തു​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന മൃതദേഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ ​ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ഇ​ല്ലെ​ന്ന് പൊ​ലീ​സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button