വിതുര : ആറു നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് 12 വയസുകാരൻ മരിച്ചു. വിതുര ഐസറിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റ് അസോസിയേറ്റ് പ്രഫസറായ കണ്ണൂർ തലശേരി സ്വദേശി മധു തലക്കുളത്തിന്റെ മകൻ ദത്തൻ (12) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. ഐസറിലെ ക്വാർട്ടേഴ്സിന്റെ ആറാം നിലയിൽ നിന്നാണ് ഭിന്നശേഷിക്കാരനായ ദത്തൻ വീണത്. ഈ സമയം റൂമിൽ ആരും ഇല്ലായിരുന്നു. റൂമിലെ ജനലിന്റെ ഗ്ലാസ് നീക്കി ആയിരിക്കാം കുട്ടി മുകളിൽ നിന്ന് വീണതെന്ന് പറയപ്പെടുന്നു.
Read Also : ചിരട്ടപ്പുട്ടും ചെറുപയർ കറിയും
വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി തൽക്ഷണം മരിച്ചു. വിതുര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments