ഡല്‍ഹി: റഷ്യ- യുക്രൈൻ സംഘർഷത്തെ തുടർന്ന് യുക്രൈനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികളുടെ ഭാഗമായി 219 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ പറന്നിറങ്ങിയതിന് പിന്നാലെ ബുക്കാറസ്റ്റില്‍ നിന്ന് രണ്ടാമത്തെ സംഘത്തെയും വഹിച്ചു കൊണ്ടുള്ള വിമാനം പറന്നുയര്‍ന്നു. 250 യാത്രക്കാരുമായി പുറപ്പെട്ട വിമാനം പുലര്‍ച്ചെ ഡല്‍ഹിയില്‍ പറന്നിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റുമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്ന് ആദ്യ സംഘം പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം മുംബൈയില്‍ പറന്നിറങ്ങിയതോടെ കേന്ദ്രസര്‍ക്കാരിന്റെ ആദ്യ ദൗത്യം വിജയകരമായി. തങ്ങളെ സുരക്ഷിതമായി നാട്ടില്‍ തിരിച്ചെത്തിച്ച കേന്ദ്രസര്‍ക്കാരിനോട് വിദ്യാര്‍ഥികള്‍ നന്ദി പറഞ്ഞു. വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
#WATCH The second flight from Bucharest has taken off for Delhi with 250 Indian nationals#OperationGanga pic.twitter.com/2DVT4dGYF4
— ANI (@ANI) February 26, 2022
Post Your Comments