തൃശ്ശൂർ: കൂടൽ മാണിക്യം കൂത്തമ്പലത്തിൽ കാലങ്ങളായി തുടർന്ന് വന്നിരുന്ന ജാതിവിലക്ക് നീക്കി ദേവസ്വം ഭരണസമിതി. അമ്പലത്തിലെ അയിത്തത്തിനെതിരെ നിരവധി എതിർപ്പുകളും മറ്റും ഉയർന്നു വന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അമ്മന്നൂര്‍ ചാക്യാര്‍ കുടുംബത്തിെന്റ അവകാശങ്ങള്‍ എല്ലാം നിലനിര്‍ത്തി അവരുടെ പരിപാടികള്‍ അരങ്ങേറാത്ത അവസരങ്ങളില്‍ ഹൈന്ദവരായ മറ്റ് കൂത്ത്, കൂടിയാട്ടം പ്രതിഭകള്‍ക്കും കൂത്തമ്പലത്തില്‍ കൂടിയാട്ടം നടത്താന്‍ അനുവാദം നല്‍കാനാണ് തീരുമാനം.
ഭരണസമിതിയെടുത്ത തീരുമാനത്തിന്റെ അന്തിമ ഫലമറിയാൻ ദേവസ്വം മന്ത്രിയെയും ദേവസ്വം കമീഷണറെയും സമീപിക്കാനാണ് തീരുമാനം. വടക്കും നാഥൻ ക്ഷേത്രത്തിലെയും, കൂടൽ മാണിക്യത്തിലെയും ജാതി വിവേചനം വലിയ ചർച്ചകൾക്ക് രൂപം കൊടുത്തിരുന്നു. ഭരണ സമിതിയ്ക്കെതിരെ വിഷയത്തിൽ വിമർശനങ്ങളും ശക്തമായിരുന്നു.
ഭരതന്റെ (സംഗമേശ്വരൻ) പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം ക്ഷേത്രം. സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലാണ്. പുരാതനകാലത്ത് ഇത് ഒരു ജൈനക്ഷേത്രമായിരുന്നു എന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തിനുള്ളിൽ ഉപദേവതാപ്രതിഷ്ഠകളില്ല എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ക്ഷേത്രത്തിനുള്ളിൽ മറ്റു മഹാക്ഷേത്രങ്ങളെ പോലെ കൂത്തമ്പലമുണ്ട്.
Post Your Comments