KeralaLatest NewsNews

എല്ലാ കപ്പലുകളും ലക്ഷദ്വീപിലേക്ക് ഓടിയില്ലെങ്കിൽ ലക്ഷദ്വീപിലെ മൊത്തം യൂത്തും രംഗത്തിറങ്ങി പ്രതിഷേധിക്കും: ആയിഷ സുൽത്താന

ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമായി ഈ സമരം മാറുമെന്നും അവർ കൂട്ടിച്ചേർത്തു.

കവരത്തി: സർക്കാരിനെതിരെ പരസ്യമായി പ്രതിഷേധിക്കുമെന്ന ആഹ്വാനവുമായി ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന. ലക്ഷദ്വീപിലേക്കുള്ള യാത്ര കപ്പലുകൾ ഒരെണ്ണമാക്കി വെട്ടി കുറച്ചതിനെതിരെയാണ് ആയിഷ സുൽത്താന രംഗത്തെത്തിയത്. ഈ ഒരു ആഴ്ചയിക്കുള്ളിൽ എല്ലാ കപ്പലുകളും ലക്ഷദ്വീപിലേക്ക് ഓടിയില്ലെങ്കിൽ ഫേസ്‌ബുക്കിൽ കൂടിയുള്ള എന്റെ അറിയിപ്പ് നിർത്തി വെച്ചു കൊണ്ട് ലക്ഷദ്വീപിലെ മൊത്തം യൂത്തും രംഗത്തിറങ്ങി പ്രതിഷേധിക്കുമെന്ന് അവർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമായി ഈ സമരം മാറുമെന്നും അവർ കൂട്ടിച്ചേർത്തു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ലക്ഷദ്വീപിലേക്കുള്ള യാത്ര കപ്പലുകൾ ഒരെണ്ണമാക്കി വെട്ടി കുറച്ച് കൊണ്ട് ഞങ്ങളെ മനപ്പൂർവം ബുദ്ധിമുട്ടിക്കുന്ന ഗവർമെന്റിനോട്‌ എനിക്കൊന്നേ പറയാനുള്ളൂ,സാധാരണ മുമ്പ് ഓടിയിരുന്ന പോലെ ഈ ഒരു ആഴ്ചയിക്കുള്ളിൽ എല്ലാ കപ്പലുകളും ലക്ഷദ്വീപിലേക്ക് ഓടിയില്ലെങ്കിൽ ഫൈസ് ബുക്കിൽ കൂടിയുള്ള എന്റെ അറിയിപ്പ് നിർത്തി വെച്ചു കൊണ്ട് ലക്ഷദ്വീപിലെ മൊത്തം യൂത്തും രംഗത്തിറങ്ങി ശക്തമായി നിങ്ങൾക്കെതിരെയും ഈ കരട് നിയമങ്ങക്കെതിരെയും പ്രതിഷേധിക്കും…

Read Also: ‘മനോരമ പ്രചരിപ്പിക്കുന്ന ഈ ചിത്രം തിരുത്തണം’: അഡ്വ ശ്രീജിത്ത്‌ പെരുമന

ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമായി ഈ സമരം മാറും… (അത് കൊണ്ട് ആ പ്രതിഷേധം തുടങ്ങുന്നതിനു മുമ്പ് ഞങ്ങൾ നിങ്ങളെ അറിയിച്ചുന്നെ ഉള്ളു, ഇതിനുള്ളിൽ കപ്പലുകൾ ഓടിയാൽ നിങ്ങൾക്ക് കൊള്ളാം ഇല്ലെങ്കിൽ നിങ്ങൾക്കേ കൊള്ളു )

“Leadership is not about power, its about responsibility”

shortlink

Related Articles

Post Your Comments

Related Articles


Back to top button