AlappuzhaKeralaNattuvarthaLatest NewsNews

അഞ്ചു വയസുകാരനെ ഉപേക്ഷിച്ച് നാടുവിട്ടു : യുവതിയും കാമുകനും അറസ്റ്റില്‍

അരൂക്കുറ്റി വടുതല സ്വദേശിനിയായ 28കാരി, കാമുകന്‍ മലപ്പുറം തിരൂര്‍ വെങ്ങാല്ലൂരില്‍ മുഹമ്മദ് നിസാര്‍(26) എന്നിവരാണ് പൂച്ചാക്കല്‍ പൊലീസിന്റെ പിടിയിലായത്

പൂച്ചാക്കല്‍: അഞ്ചു വയസുള്ള മകനെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം നാടുവിട്ട വടുതല സ്വദേശിനിയായ യുവതിയും കാമുകനും അറസ്റ്റില്‍. അരൂക്കുറ്റി വടുതല സ്വദേശിനിയായ 28കാരി, കാമുകന്‍ മലപ്പുറം തിരൂര്‍ വെങ്ങാല്ലൂരില്‍ മുഹമ്മദ് നിസാര്‍(26) എന്നിവരാണ് പൂച്ചാക്കല്‍ പൊലീസിന്റെ പിടിയിലായത്.

ജനുവരി 27 നാണ് യുവതിയെ വടുതലയിലെ വീട്ടില്‍ നിന്ന് കാണാതായത്. അന്വേഷണത്തില്‍, സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട മലപ്പുറം തിരൂര്‍ സ്വദേശിയായ യുവാവിന്റെ കൂടെ പോയതായി കണ്ടെത്തിയിരുന്നു.

Read Also : പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയതിന് കുടുംബം പോക്സോ കേസ് കൊടുത്തു: ഇഷ്ടം പ്രകടിപ്പിച്ചത് പീഡനമല്ലെന്ന് കോടതി

ചേര്‍ത്തല ഡിവൈഎസ്‌പി ടി.ബി വിജയന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്‌ നടത്തിയ അന്വേഷണത്തില്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

എസ്‌ഐമാരായ കെ. ജെ.ജേക്കബ്, ഉദയകുമാര്‍, എഎസ്‌ഐ സുനില്‍കുമാര്‍, എസ്.സി.പി.ഒ നിസാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഖില്‍, ആര്യ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button