Latest NewsNewsIndia

പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയതിന് കുടുംബം പോക്സോ കേസ് കൊടുത്തു: ഇഷ്ടം പ്രകടിപ്പിച്ചത് പീഡനമല്ലെന്ന് കോടതി

17 കാരിയായ പെണ്‍കുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയ 23 കാരന് എതിരായ പോക്‌സോ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഉത്തരവിറക്കിയത്.

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തുന്നത് പോക്‌സോ നിയമപ്രകാരമുള്ള ലൈംഗിക കുറ്റകൃത്യമല്ലെന്ന് കോടതി. ഗ്രേറ്റര്‍ മുംബൈയിലെ പോക്‌സോ സ്പെഷ്യല്‍ ജഡ്ജി കല്‍പന പാട്ടീലാണ് വിചിത്രമായ പോക്സോ കേസിൽ വിധി പ്രസ്താവിച്ചത്. 17 കാരിയായ പെണ്‍കുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയ 23 കാരന് എതിരായ പോക്‌സോ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഉത്തരവിറക്കിയത്. അയല്‍വാസിയായ യുവാവിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

Also read: കുട്ടിക്ക് ക്രൂരമർദ്ദനമേറ്റ സംഭവം: സംരക്ഷിക്കുന്നതിൽ അമ്മയ്ക്ക് വീഴ്ച പറ്റി, കുട്ടിയെ സി.ഡബ്ള്യു.സി ഏറ്റെടുക്കും

വീടിന് അടുത്തുള്ള പൊതു ശുചിമുറി ഉപയോഗിക്കാന്‍ പെണ്‍കുട്ടി പോകുന്നതിനിടെയാണ് യുവാവ് തന്റെ പ്രണയം പറഞ്ഞത്. യുവാവ് ഇഷ്ടമാണെന്ന് പറഞ്ഞ കാര്യം പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. യുവാവിനോട് അമ്മ കാര്യങ്ങള്‍ തിരക്കിയെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല. നേരത്തെ തന്റെ മകളെ യുവാവ് സൈറ്റ് അടിച്ചിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ പരാതിയില്‍ പറഞ്ഞു.

‘ഒരു തവണ ഇഷ്ടമാണെന്ന് പറയുന്നത് പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ വേണ്ടിയാണെന്ന് കണക്കാക്കാന്‍ കഴിയില്ല. ഇഷ്ടം പ്രകടിപ്പിച്ചതായി മാത്രമേ വിലയിരുത്താൻ സാധിക്കുകയുള്ളു’ കോടതി അഭിപ്രായപ്പെട്ടു. യുവാവ് സൈറ്റ് അടിച്ചതിന് തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button