Latest NewsIndiaNews

യാത്ര ചെയ്യാൻ ഇനി പോലീസുകാരും ടിക്കറ്റെടുക്കണം: നിർദ്ദേശവുമായി റെയില്‍വേ

ചെന്നൈ: ട്രെയിനില്‍ യാത്ര ചെയ്യാന്‍ പോലീസുകാര്‍ ടിക്കറ്റ് എടുക്കണമെന്ന നിർദ്ദേശവുമായി ദക്ഷിണ റെയില്‍വേ. ടിക്കറ്റെടുക്കാതെ ട്രെയിനില്‍ കയറുന്ന പോലീസുകാര്‍ മറ്റ് യാത്രക്കാര്‍ക്കുള്ള സീറ്റുകള്‍ സ്വന്തമാക്കുന്നുവെന്ന പരാതി വ്യാപകമായി ഉയർന്നതിനെ തുടർന്നാണ് നിര്‍ദേശം. യാത്ര ചെയ്യുന്ന പോലീസുകാര്‍ ടിക്കറ്റോ മതിയായ യാത്രാ രേഖകളോ കൈയില്‍ കരുതണമെന്നും ദക്ഷിണ റെയില്‍വേ പറഞ്ഞു.

എക്സ്‌പ്രസ് ട്രെയിനിലും സബര്‍ബന്‍ ട്രെയിനിലും ഡ്യൂട്ടിയിലുള്ളവരും അല്ലാത്തവരുമായ പോലീസുകാര്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നതായി ധാരാളം പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച്‌ തമിഴ്‌നാട് ഡിജിപിക്കും ചെന്നൈ പോലീസ് കമ്മിഷണര്‍ക്കും ചെന്നൈ ഡിവിഷന്‍ സീനിയര്‍ കമേഴ്‌സ്യല്‍ മാനേജര്‍ കത്തയച്ചിരുന്നു.

Read Also  :  നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന്‍റെ ഷെയ്ഡ് ത​ക​ർ​ന്ന് വീ​ണ് തൊഴിലാളിക്ക് ദാരുണാന്ത്യം

നിലവിൽ, സീറ്റ് കൈക്കലാക്കുന്ന പോലീസുകാർ റെയിൽവെ അധികൃതർ ടിക്കറ്റ് ചോദിക്കുമ്പോൾ ഐഡി കാർഡ് കാണിക്കുന്നതാണ് ശീലം. ഇത് മറ്റുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു. ഇതോടെയാണ്, പോലീസുകാര്‍ ടിക്കറ്റെടുക്കണമെന്ന നിര്‍ദേശം റെയില്‍വേ കര്‍ശനമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button