ThiruvananthapuramNattuvarthaLatest NewsKeralaNews

ഒന്നും രണ്ടും പിണറായി സർക്കാറുകളെ മലയാളി ഒരിക്കലും മറക്കില്ല: കെടി ജലീൽ

തിരുവനന്തപുരം: ക്രിയാത്മകമായ ഇടപെടലുകളിലൂടെയാണ് ഇടതുപക്ഷം ഹൃദയപക്ഷമായതെന്നും ഒന്നും രണ്ടും പിണറായി സർക്കാരുകളെ മലയാളി ഒരിക്കലും മറക്കില്ലെന്നും കെടി ജലീൽ എംഎൽഎ.

കേരളത്തിൻ്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ 45 മീറ്റർ വീതിയിൽ ദേശീയ പാതയുടെ നിർമ്മാണം വിസ്മയിപ്പിക്കുന്ന വേഗതയിലാണ് പുരോഗമിക്കുന്നത്. ഇടതുപക്ഷ സർക്കാരും അതിനെ നയിക്കാൻ പിണറായി വിജയനും ഇല്ലായിരുന്നെങ്കിൽ ദേശീയപാത വികസനം കടലാസിൽ തന്നെ ലോകാവസാനം വരെ ഒതുങ്ങുമായിരുന്നുവെന്നും കെടി ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

അഞ്ചു വയസുകാരനെ ഉപേക്ഷിച്ച് നാടുവിട്ടു : യുവതിയും കാമുകനും അറസ്റ്റില്‍

ഇടതുപക്ഷം വെറുതെയല്ല ഹൃദയപക്ഷമായത്. ക്രിയാത്മകമായ ഇടപെടലുകളാണ് എങ്ങും എവിടെയും. കേരളത്തിൻ്റെ ഒരറ്റം മുതൽ മറേറ അറ്റം വരെ 45 മീറ്റർ വീതിയിൽ ദേശീയ പാതയുടെ നിർമ്മാണം വിസ്മയിപ്പിക്കുന്ന വേഗതയിലാണ് പുരോഗമിക്കുന്നത്.

ഇടതുപക്ഷ സർക്കാരും അതിനെ നയിക്കാൻ പിണറായി വിജയനും ഇല്ലായിരുന്നെങ്കിൽ ദേശീയപാത വികസനം കടലാസിൽ തന്നെ ലോകാവസാനം വരെ ഒതുങ്ങുമായിരുന്നു. ചില അന്നംമുടക്കികളുടെ ജൽപനങ്ങളിൽ പെട്ട് കേരളം എന്നന്നേക്കുമായി മുരടിച്ച് പോയേനെ. ഒന്നും രണ്ടും പിണറായി സർക്കാറുകളെ മലയാളി ഒരിക്കലും മറക്കില്ല.

എല്ലാ വകുപ്പുകളും മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. കാർഷിക രംഗത്ത് എൻ്റെ സഹപ്രവർത്തകൻ സുനിൽകുമാറിന് ഏറ്റവും യോജ്യനായ പിൻഗാമിയെയാണ് കിട്ടിയത്.
തരിശുരഹിത കേരളം യാഥാർത്ഥ്യമാക്കാൻ വാക്കുകളിൽ മാത്രമല്ല കർമ്മപഥത്തിലും താനുണ്ടെന്ന് നാട്യങ്ങളില്ലാതെ നമ്മുടെ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് തെളിയിച്ചിരിക്കുന്നു.
സഖാവിന് ഒരു ബിഗ് സല്യൂട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button