Latest NewsNewsInternational

ഉക്രൈയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

വാഹനത്തിന് മുകളില്‍ ഇന്ത്യന്‍ പതാക പതിക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഉക്രൈയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ അതിര്‍ത്തി വഴി ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. രക്ഷാദൗത്യത്തിനായുള്ള ഇന്ത്യന്‍ സംഘം ഉക്രൈയ്നിലെത്തി. റൊമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി ഇന്ത്യക്കാരെ എത്തിയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആദ്യഘട്ടത്തില്‍, അതിര്‍ത്തിയ്ക്ക് സമീപത്തുള്ള വിദ്യാര്‍ത്ഥികളെയാണ് ഒഴിപ്പിക്കുക.

Read Also : രക്ഷാദൗത്യത്തിന് വീണ്ടും എയര്‍ ഇന്ത്യ: രണ്ട് വിമാനങ്ങള്‍ നാളെ റൊമാനിയയിലേക്ക്

ഇവരോട് അതിര്‍ത്തിയിലേക്ക് മടങ്ങിവരാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ആവശ്യ ചെലവുകള്‍ക്കുള്ള യുഎസ് ഡോളര്‍ കൈയ്യില്‍ കരുതാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ടും കൈയ്യില്‍ കരുതണം. സ്വമേധയാ അതിര്‍ത്തികളിലേക്ക് എത്താന്‍ കഴിയുന്നവര്‍ യാത്രചെയ്യുന്ന വാഹനത്തിന് മുകളില്‍ ഇന്ത്യന്‍ പതാക പതിക്കാനും നിര്‍ദ്ദേശമുണ്ട്.

അതേസമയം, ഉക്രൈയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദ്ദേശിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button