AlappuzhaLatest NewsKeralaNattuvarthaNews

അമിതവേഗം ചോദ്യം ചെയ്ത യുവാവിനെ പി​ന്തു​ട​ർ​ന്നെത്തി ആക്രമിച്ചു : നാലംഗ സംഘം അറസ്റ്റിൽ

വ​ള്ളി​കു​ന്നം ക​ടു​വി​നാ​ല്‍ പേ​ര​ക്ക​ത്ത​റ​യി​ല്‍ സു​ജി​ത്ത് (22), സ​ഹോ​ദ​ര​ന്‍ അ​ജി​ത്ത്​ (20), ക​ടു​വി​നാ​ല്‍ അ​മ്പി​ളി ഭ​വ​ന​ത്തി​ല്‍ അ​ശ്വ​നി​കു​മാ​ര്‍ (25), പാ​വു​മ്പ വ​ട​ക്കു​മു​റി​യി​ല്‍ പ്ര​സ​ന്ന ഭ​വ​ന​ത്തി​ല്‍ അ​രു​ണ്‍ (26) എ​ന്നി​വ​രാ​ണ് ​അറസ്റ്റി​ലാ​യ​ത്

വ​ള്ളി​കു​ന്നം: അ​മി​ത​വേ​ഗം ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ പി​ന്തു​ട​ർ​ന്ന് എ​ത്തി അ​ക്ര​മി​ച്ച സംഭവത്തിലെ നാ​ലം​ഗ സം​ഘം പി​ടി​യി​ൽ. വ​ള്ളി​കു​ന്നം ക​ടു​വി​നാ​ല്‍ പേ​ര​ക്ക​ത്ത​റ​യി​ല്‍ സു​ജി​ത്ത് (22), സ​ഹോ​ദ​ര​ന്‍ അ​ജി​ത്ത്​ (20), ക​ടു​വി​നാ​ല്‍ അ​മ്പി​ളി ഭ​വ​ന​ത്തി​ല്‍ അ​ശ്വ​നി​കു​മാ​ര്‍ (25), പാ​വു​മ്പ വ​ട​ക്കു​മു​റി​യി​ല്‍ പ്ര​സ​ന്ന ഭ​വ​ന​ത്തി​ല്‍ അ​രു​ണ്‍ (26) എ​ന്നി​വ​രാ​ണ് ​അറസ്റ്റി​ലാ​യ​ത്.

22-ന് ​രാ​ത്രി 11.45-നാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. പാ​വു​മ്പ ശ​ര​ത് ഭ​വ​നി​ല്‍ ശ​ര​ത്തി​നെ​യാ​ണ് ക​മ്പി​വ​ടി​ക്ക് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ത​ട​യാ​ൻ ശ്ര​മി​ച്ച മാ​താ​വി​നും ബ​ന്ധു​വി​നും മ​ർ​ദ​ന​മേ​റ്റു.

Read Also : ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നത് റഷ്യയുടെ അതിവിനാശകാരിയായ ഇസ്‌കന്‍ഡര്‍- എം ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലിലേയ്ക്ക്

വീ​ടി​ന് മു​ന്നി​ലൂ​ടെ അ​മി​ത​വേ​ഗ​ത്തി​ല്‍ ബൈ​ക്കി​ല്‍ പോ​യ​ത് ചോ​ദ്യം ചെ​യ്ത​താ​യി​രു​ന്നു കാ​ര​ണം. നാ​ലം​ഗ സം​ഘത്തിന്റെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​നും നാ​ശം സം​ഭ​വി​ച്ചി​രു​ന്നു. ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ളെ പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button