Latest NewsNewsInternational

ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നത് റഷ്യയുടെ അതിവിനാശകാരിയായ ഇസ്‌കന്‍ഡര്‍- എം ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലിലേയ്ക്ക്

മോസ്‌കോ: റഷ്യന്‍-ഉക്രൈയ്ന്‍ യുദ്ധത്തില്‍ ലോകം ഉറ്റുനോക്കുന്നത് റഷ്യയുടെ അതിവിനാശകാരിയായ ഇസ്‌കന്‍ഡര്‍- എം ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലിലേയ്ക്കാണ്.

കുറഞ്ഞത് 36 ഇസ്‌കന്‍ഡര്‍ മിസൈലുകളെങ്കിലും റഷ്യ അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉക്രൈയ്ന്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ സഹിതം ഇസ്‌കന്‍ഡര്‍ ബാലിസ്റ്റിക് മിസൈലുകള്‍ ട്രെയിനില്‍ കൊണ്ടുപോകുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

Read Also : ഉക്രെയ്നിൽ നിന്നും എല്ലാ ഇന്ത്യക്കാരേയും ഉടൻ ഒഴിപ്പിക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ട് സിപിഎം

ഇസ്‌കന്‍ഡര്‍ മിസൈലുകളെ കുറിച്ച് കൂടുതലറിയാം.

ശത്രുക്കള്‍ക്ക് മുന്നറിയിപ്പു നല്‍കാതെ ആക്രമിക്കാനായി റഷ്യ വികസിപ്പിച്ചെടുത്ത അത്യാധുനിക മിസൈലാണ് 9K 720 ഇസ്‌കന്‍ഡര്‍. മനുഷ്യരാശിയുടെ സംരക്ഷകന്‍ എന്നാണ് ഇസ്‌കന്‍ഡര്‍ എന്ന അറബിക് പദത്തിന് അര്‍ത്ഥം.

9K 720 ഇസ്‌കന്‍ഡറിന്റെ വകഭേദങ്ങളാണ് ഇസ്‌കന്‍ഡര്‍- എം, ഇസ്‌കന്‍ഡര്‍- കെ, ഇസ്‌കന്‍ഡര്‍ – ഇ

ഇസ്‌കന്‍ഡര്‍- എം ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് ഏറ്റവും വിനാശകാരി. 2006 മുതല്‍ റഷ്യ ഇത് ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

500 കി.മീ വരെയാണ് ഇസ്‌കന്‍ഡര്‍ മിസൈലിന്റെ പ്രഹരപരിധി. ആണവ ശേഷിയുള്ള ഈ മിസൈലിന്റെ ഭാരം 4,615 കിലോയാണ്.

ഈ മിസൈല്‍ മണിക്കൂറില്‍ 7560- 9360 കി.മീ ദൂരം താണ്ടുമെന്നാണ് കണക്കാക്കുന്നത്.

ആണവ പോര്‍മുനകള്‍ ഘടിപ്പിച്ചാല്‍ 5 മുതല്‍ 50 കിലോ ടണ്‍ ടി.എന്‍.ടി ശക്തിയുള്ള സ്ഫോടനങ്ങള്‍ നടത്താം

ശത്രുപ്രദേശം സ്‌കാന്‍ ചെയ്ത്, കവചിത സൈനിക വാഹനങ്ങള്‍ കണ്ടെത്തി തകര്‍ക്കുന്ന സ്മാര്‍ട്ട് ബോംബുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഇസ്‌കന്‍ഡറിനു കഴിയും.

യുദ്ധഭൂമിയിലെ കരുത്തുറ്റ ബങ്കറുകള്‍ പോലും ഈ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കാം

നേരത്തേ ജോര്‍ജിയന്‍ യുദ്ധത്തിലും 2017ല്‍ സിറിയയിലും റഷ്യ ഇസ്‌കന്‍ഡര്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചിട്ടുണ്ട്.

 

shortlink

Post Your Comments


Back to top button