മുംബൈ: രഞ്ജി ട്രോഫിയില്‍ രണ്ടാം മത്സരത്തിനിറങ്ങിയ കേരളത്തിന് മികച്ച തുടക്കം. കേരളത്തിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ബാറ്റിംഗ് തകര്‍ച്ച. തുടക്കത്തിൽ 33 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ ഗുജറാത്ത് ലഞ്ച് ബ്രേക്കിന് പിരിയുമ്പോൾ 4 വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍മാരായ കതന്‍ പട്ടേല്‍ (0), സൗരവ് ചൗഹാന്‍ (25), ക്യാപ്റ്റന്‍ ഭാര്‍ഗവ് മെറായ് (0), മന്‍പ്രിത് ജുനേജ (3) എന്നിവരാണ് പുറത്തായത്.
കേരളത്തിനായി എംഡി നിധീഷ് രണ്ടും ഏദന്‍ ആപ്പിള്‍ ടോം, ബേസില്‍ തമ്പി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച പേസർ എസ്. ശ്രീശാന്തിന് ആദ്യ ഇലവനിൽ ഇടം നേടാനായില്ല. ശ്രീശാന്തിന് പകരക്കാരനായാണ് എംഡി നിധീഷ് ടീമിലിടം പിടിച്ചത്. മനു കൃഷ്ണനു പകരം സല്‍മാന്‍ നിസാറും പ്ലേയിങ് ഇലവനിൽ ഇടം നേടി.
Read Also:- ജലദോഷം വേഗത്തിൽ മാറാൻ!
കേരള ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, പി രാഹുല്‍, വിഷ്ണു വിനോദ്, വത്സല്‍ ഗോവിന്ദ്, സല്‍മാന്‍ നിസാര്‍, ജലജ് സക്‌സേന, സിജോമോന്‍ ജോസഫ്, എം.ഡി. നിധീഷ്, ബേസില്‍ തമ്പി, ഏദന്‍ ആപ്പിള്‍ ടോം
Post Your Comments