മുംബൈ: വിരമിക്കലിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഐപിഎല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് മുഖം മൂടിയണിയിച്ച് കൊണ്ടുപോയത് തന്നെയല്ലെന്ന് താരം വെളിപ്പെടുത്തുന്നു. താന്‍ ഒരു കാര്യത്തിലും അഹങ്കരിച്ചിട്ടില്ലെന്നും, എന്നും രാജ്യത്തിന്റെ വിജയം മാത്രമാണ് ആഗ്രഹിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു.
‘അഹങ്കാരിയെന്ന് വിളിക്കുന്നവരോട് സ്‌നേഹം മാത്രമെയുള്ളു. ക്രിക്കറ്റിനെ ഇതുവരെ ഒറ്റികൊടുത്തിട്ടില്ല. 45 വയസ്സുവരെ വിവിധ ലീഗുകളിലായി മത്സരിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ, ഐപിഎല്‍ കോഴ വിവാദത്തിൽ ഡല്‍ഹി പോലീസ് മുഖം മൂടിയണിയിച്ച് കൊണ്ടുപോയത് എന്നെയല്ല’ ശ്രീശാന്ത് പറഞ്ഞു. 2013ലെ ഐപിഎല്‍ സീസണിനിടയിലാണ് സ്‌പോട്ട് ഫിക്സിങ്ങുമായി ബന്ധപ്പെട്ട് ശ്രീശാന്തുള്‍പ്പെടെ മൂന്ന് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.
Read Also:- വായ്നാറ്റം അകറ്റാൻ!
ഇന്നലെ വൈകീട്ടായിരുന്നു താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യ നേടിയ രണ്ട് ലോകകപ്പില്‍ നിര്‍ണായക പങ്കുവഹിച്ച താരം കേരളത്തിന്റെ രഞ്ജി ടീമില്‍ നിന്ന് പരുക്ക് മൂലം പിന്മാറിയിരുന്നു. ഇന്ത്യക്കായി 27 ടെസ്റ്റില്‍ പന്തെറിഞ്ഞ ശ്രീശാന്ത് 87 വിക്കറ്റ് വീഴ്ത്തി. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും 10 ടി20 മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റും താരം തന്റെ കരിയറിൽ നേടിയിട്ടുണ്ട്.
Post Your Comments