മുംബൈ: ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്. യുവ തലമുറക്കായി വഴിമാറി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും വിദേശ ലീഗുകളിൽ കളിക്കാൻ താല്പര്യമുണ്ടെന്നും താരം പറയുന്നു. ഇന്നലെ വൈകീട്ടായിരുന്നു ശ്രീശാന്ത് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യ നേടിയ രണ്ട് ലോകകപ്പില്‍ നിര്‍ണായക പങ്കുവഹിച്ച താരം, കേരളത്തിന്റെ രഞ്ജി ടീമില്‍ നിന്ന് പരിക്ക് മൂലം പിന്മാറിയിരുന്നു.
‘ഞാന്‍ പൂര്‍ണമായും ആരോഗ്യവാനാണ്. ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള ഒരു കാരണം യുവതലമുറക്കായി വഴിമാറി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. മറ്റൊരു കളിക്കാരന്‍ വിരമിച്ചപ്പോഴാണ് എനിക്ക് എന്‍റെ സംസ്ഥാനത്തിനും രാജ്യത്തിനുമൊക്കെ കളിക്കാനുള്ള അവസരം ലഭിച്ചത്. അതുപോലെ യുവ തലമുറയിലെ ഒരു കളിക്കാരനുവേണ്ടി ഞാനും വഴി മാറുന്നു. കേരള ക്രിക്കറ്റും ഇന്ത്യന്‍ ക്രിക്കറ്റും ശരിയായ കൈകളിലാണെന്ന് എനിക്കുറപ്പുണ്ട്’.
Read Also:- ചർമ്മ സംരക്ഷണത്തിന് പഞ്ചസാര!
‘എന്നെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി. പ്രത്യേകിച്ചും ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള എന്‍റെ തിരിച്ചുവരവില്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ഞാന്‍ വിരമിക്കുകയാണ്. യുവ തലമുറക്കായി പരിശീലനം നല്‍കുന്ന പദ്ധതിയുടെ ഭാഗമാകാന്‍ ആഗ്രഹമുണ്ട്. ബിസിസിഐ അനുമതി നൽകുകയാണെങ്കിൽ വിദേശ ലീഗുകളിലും കളിക്കാന്‍ താല്പര്യമുണ്ട്’ ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.
Post Your Comments