KeralaLatest NewsNews

വില്ല നിർമിച്ച് തരാമെന്ന് പറഞ്ഞ് 18,70,000 രൂപ തട്ടിയെടുത്തു; ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതിയില്‍ ആണ് കേസ്. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. കൊല്ലൂരില്‍ വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞു 18,70,000 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാര്‍, കെ. വെങ്കിടേഷ് കിനി എന്നിവര്‍ പണം വാങ്ങിയതായി പരാതിയിലുണ്ട്.

പണം തിരികെ ചോദിച്ചപ്പോള്‍ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് പറഞ്ഞതായും പരാതിക്കാരന്‍ നല്‍കിയ ഹര്‍ജിയിലുണ്ട്. നിലവില്‍ ശ്രീശാന്ത് ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ലീഗില്‍ ഗുജറാത്ത് ജയന്റ്‌സിന്റെ താരമാണ് ശ്രീശാന്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button