മുംബൈ: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എസ് ശ്രീശാന്തിന് ആശംസകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുൽക്കര്‍. പ്രതിഭാശാലിയായ ബൗളറായാണ് ശ്രീശാന്തിനെ എപ്പോഴും കണ്ടതെന്ന് സച്ചിന് ഇന്‍സ്റ്റാഗ്രാമിൽ കുറിച്ചു. ‘ദീര്‍ഘനാള്‍ ഇന്ത്യയെ പ്രതിനിധീകരിച്ചതിൽ അഭിനന്ദനങ്ങള്‍. രണ്ടാം ഇന്നിംഗ്സിന് ആശംസകളെന്നും’ സച്ചിൻ ഇന്‍സ്റ്റാഗ്രാമിൽ കുറിച്ചു.
2011ലെ ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിൽ സച്ചിനും ശ്രീശാന്തും അംഗങ്ങളായിരുന്നു. ബുധനാഴ്ചയാണ് ശ്രീശാന്ത് വിരമിക്കൽ പ്രഖ്യാപിച്ചത്. മുതിര്‍ന്ന താരങ്ങള്‍ ശ്രീശാന്തിന് ആശംസകള്‍ അറിയിക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ശ്രീശാന്തിന് ആശംസകളുമായി സച്ചിന് രംഗത്തെത്തിയത്.
Read Also:- ആർസിബിയുടെ തീരുമാനം ഗംഭീരം: ഡുപ്ലെസിയെ നായകനാക്കിയ ബാംഗ്ലൂരുവിന്റെ തീരുമാനത്തെ പ്രശംസിച്ച് ഗാവസ്കർ
രഞ്ജി ട്രോഫിയിലൂടെ ഒമ്പത് വര്‍ഷത്തിന് ശേഷമാണ് സജീവ ക്രിക്കറ്റിലേക്ക് താരം മടങ്ങിവന്നത്. ഇന്ത്യക്കായി 27 ടെസ്റ്റില്‍ പന്തെറിഞ്ഞ ശ്രീശാന്ത് 87 വിക്കറ്റ് വീഴ്ത്തി. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും 10 ടി20 മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റും താരം തന്റെ കരിയറിൽ നേടിയിട്ടുണ്ട്.
Post Your Comments