Latest NewsKeralaNews

‘ഉദ്യോഗസ്ഥരെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തണം’: വൈദ്യുതി ബോര്‍ഡ് ചെയര്‍മാനെതിരെ എം.എം മണി

തിരുവനന്തപുരം : വൈദ്യുതി ബോര്‍ഡ് ചെയര്‍മാനെതിരെ വിമർശനവുമായി എംഎല്‍എ എം.എം മണി. കഴിഞ്ഞ സര്‍ക്കാര്‍ ഫലപ്രദമായാണ് വൈദ്യുതി മേഖല കൈകാര്യം ചെയ്തതെന്നും എംഎല്‍എ പറഞ്ഞു.

ബോര്‍ഡിലെ ജീവനക്കാരെ വിശ്വാസത്തിലെടുത്താണ് പ്രവര്‍ത്തിച്ചത്. ഒരു മാതിരി മോശം പ്രവര്‍ത്തിയാണ് ബോര്‍ഡ് ചെയര്‍മാന്‍ ചെയ്തതെന്നും എംഎല്‍എ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥരെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തണം. ആണുങ്ങള്‍ ഇരിക്കേണ്ടടത്ത് ആണുങ്ങള്‍ ഇരുന്നില്ലെങ്കില്‍ അവിടെ ആരെങ്കിലും കയറി ഇരിക്കുമെന്നും എം.എം മണി പരിഹസിച്ചു.

Read Also  :  വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ

വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കെതിരെയും എം.എം മണി വിമർശനം ഉന്നയിച്ചു. മന്ത്രി അറിയാതെയാണ് ചെയ്തത് എന്ന് ചെയര്‍മാന്‍ പറഞ്ഞത് നന്നായിയെന്നും മന്ത്രി അറിഞ്ഞിട്ടാണ് ചെയ്തിരുന്നതെങ്കിൽ വലിയ പരിതാപകരം ആയേനെയെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, വൈദ്യുതി വകുപ്പിനെതിരെയുള്ള ആരോപണം ഊര്‍ജ്ജ സെക്രട്ടറി അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥന്‍ അനധികൃതമായി സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചത്
അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button