ഇടുക്കി: ഉടുമ്പന്‍ചോല സബ് ആര്‍.ടി.ഒ ഓഫീസിലെ മൂന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. ഹഫീസ് യൂസഫ്, എല്‍ദോ വര്‍ഗീസ്, സൂരജ് എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. അമിത പിഴ തുക ആളുകളില്‍ നിന്ന് ഈടാക്കുന്നുവെന്നാണ് ഗതാഗത വകുപ്പ് ഇവര്‍ക്കെതിരെ കുറ്റമായി കണ്ടെത്തിയിരിക്കുന്നത്. രണ്ട് പേരെ ജില്ലയ്ക്ക് പുറത്തേക്കും ഒരാളെ മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലാ ആസ്ഥാനത്തേയ്ക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സിഐടിയു മാര്‍ച്ചില്‍ എം.എം മണി, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി മുഴക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.
read also: മോഷ്ടിച്ച സ്കൂട്ടറിലെത്തി ക്ഷേത്ര ജീവനക്കാരിയുടെ മാല പൊട്ടിച്ചു: സാഹസികമായി പിടികൂടി പൊലീസ്
ഡ്രൈവേഴ്സ് യൂണിയന്റെ ഉടുമ്പന്‍ചോല സബ് ആര്‍ടിഒ ഓഫീസ് മാര്‍ച്ചില്‍ സിഐടിയുടെ പ്രവര്‍ത്തകരോട് ഉദ്യോഗസ്ഥരെ അക്രമിക്കാനും എം.എം മണി ആഹ്വാനം ചെയ്തിരുന്നു. ‘സര്‍ക്കാരും പിണറായി വിജയനും പറഞ്ഞിട്ടാണ് പിഴയീടാക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കി സര്‍ക്കാരിന് നല്‍കാന്‍ ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. ഇങ്ങനെ പറയുന്ന ഉദ്യോഗസ്ഥരുടെ നാക്ക് ചവിട്ടിക്കൂട്ടും’, എന്നായിരുന്നു എം.എം മണിയുടെ പരാമര്‍ശം.
‘മര്യാദ കാണിച്ചില്ലെങ്കില്‍ കളക്ടറാണെങ്കിലും ചീഫ് സെക്രട്ടറിയാണെങ്കിലും എതിര്‍ക്കും. നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്ന ഉദ്യോഗസ്ഥരെ തൊഴിലാളികള്‍ കൈകാര്യം ചെയ്യണം. അങ്ങനെ കൈകാര്യം ചെയ്താല്‍ താനും പാര്‍ട്ടിയും തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കും. ഇത്തരം കേസുകള്‍ കോടതിയില്‍ വരുമ്പോഴല്ലേ, അത് അപ്പോള്‍ നോക്കും. ആ സമയം ഉദ്യോഗസ്ഥരോട് ഒപ്പം നില്‍ക്കാന്‍ സാക്ഷി പോലും ഉണ്ടാവില്ല’, എം.എം. മണി പറഞ്ഞിരുന്നു.
Post Your Comments