KeralaLatest NewsNews

ഉക്രൈനെ രക്ഷിക്കുകയല്ല, റഷ്യയെ നശിപ്പിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം: അഡ്വ: ശ്രീജിത്ത്‌ പെരുമന

അമേരിക്കയ്ക്ക് ഉക്രൈനെ നാറ്റോയിൽ ചേർത്തെ പറ്റൂ. റഷ്യ അതിനു സമ്മതിക്കില്ല. ഇപ്പോൾ തന്നെ നാറ്റോ റഷ്യയുടെ ചുറ്റും എല്ലാ രാജ്യത്തുമുണ്ട്.

തിരുവനന്തപുരം: ഉക്രൈൻ- റഷ്യ വിഷയത്തിൽ പ്രതികരിച്ച് അഡ്വക്കേറ്റ് ശ്രീജിത്ത്‌ പെരുമന. ഉക്രൈനെ രക്ഷിക്കുകയല്ല, റഷ്യയെ നശിപ്പിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമോ എന്ന ചോദ്യം ഉന്നയിച്ചാണ് ശ്രീജിത്ത് പെരുമന രംഗത്തെത്തിയത്. ഉക്രൈനെ റഷ്യക്കെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കുകയാണ് അമേരിക്കയെന്നും നാറ്റോയുടെ സൈനിക വിന്യാസം വേണ്ടെന്ന കരാര്‍ യുക്രൈന്‍ ലംഘിക്കുന്നുവെന്നും ശ്രീജിത്ത് തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ കുറിച്ചു. അമേരിക്ക യുക്രൈന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നും സൈനിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും നല്‍കിയെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഉക്രൈനെ രക്ഷിക്കുകയല്ല, റഷ്യയെ നശിപ്പിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം ?

ഉക്രൈനെ റഷ്യക്കെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കുകയാണ് അമേരിക്ക. നാറ്റോയുടെ സൈനിക വിന്യാസം വേണ്ടെന്ന കരാര്‍ യുക്രൈന്‍ ലംഘിക്കുന്നു. അമേരിക്ക യുക്രൈന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. സൈനിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും നല്‍കി. നാറ്റോ അതിര്‍ത്തികള്‍ വ്യാപിപ്പിച്ച് യുക്രൈനെ അതിന്റെ ഭാഗമാക്കിയെന്നതും യാഥാർഥ്യം.

യുക്രൈനില്‍ ഭരണമാറ്റം കൊണ്ടുവരാനാണ് യുഎസ്സിന്റെ ശ്രമം. ഇതിനായി അഞ്ച് ബില്യണാണ് യുഎസ് ചെലവിട്ടത്. റഷ്യ വിരുദ്ധ ദേശീയവാദികളെ യുക്രൈനില്‍ കൊണ്ടുവരാനായിരുന്നു അമേരിക്ക ശ്രമിച്ചത്. അതിനായി പണമൊഴുക്കി. റഷ്യന്‍ വിരുദ്ധ ദേശീയവാദികളാണ് വംശീയ ഉന്മൂലനം തുടങ്ങിയത്..

Read Also: സൗദി സ്ഥാപക ദിനം: പരമ്പരാഗത പൈതൃക വസ്ത്രങ്ങൾ ധരിച്ച് പൊതുസ്ഥലങ്ങളിലെത്തി ജനങ്ങൾ

അമേരിക്കയ്ക്ക് ഉക്രൈനെ നാറ്റോയിൽ ചേർത്തെ പറ്റൂ. റഷ്യ അതിനു സമ്മതിക്കില്ല. ഇപ്പോൾ തന്നെ നാറ്റോ റഷ്യയുടെ ചുറ്റും എല്ലാ രാജ്യത്തുമുണ്ട്. തൊട്ടടുത്തുള്ള ഉക്രൈൻ അതിൽ ചേരുന്നത് അവരുടെ താല്പര്യങ്ങൾക്ക് എതിരാകും. അതിനു തടയിടാൻ റഷ്യ ഏതറ്റം വരെയും പോകും. ഈ യുദ്ധത്തിൽ നാറ്റോ/അമേരിക്ക/ബ്രിട്ടൻ പരസ്യമായി യുക്രൈനോട് കക്ഷി ചേർന്നാൽ അപ്പുറത്തു ചൈന റഷ്യയോട് ചേരും. വെരി ഡെയ്ഞ്ചറസ് സിറ്റുവേഷൻ. ഇന്ത്യയേ സംബന്ധിച്ചു അമേരികയും വേണം റഷ്യയും വേണം. എവിടെ കക്ഷി ചേരണം എന്ന ആശയ കുഴപ്പത്തിൽ ആണെങ്കിലും അമേരിക്കൻ സഖ്യത്തോട് ചേരാൻ തന്നെയാണ് സാധ്യത.

അധികാരം വിട്ടൊരു കളിയില്ലെന്നുള്ള പുട്ടിന്റെ പ്രാന്തും വെറും യുദ്ധവെറിയൻമാരായ അമേരിക്കയിലെ ഡെമോക്രാറ്റുകളും അവരുടെ പ്രസിഡന്റും കൂടി ലോകത്തെ തള്ളിവിടാൻ പോകുന്നത് സമീപകാലത്തു ഉണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ്. അനുഭവിക്കാൻ പോകുന്നത് യുക്രൈൻ ജനതയും അൾട്ടിമേറ്റ് ലാഭം കൊയ്യാൻ പോകുന്നത് യുദ്ധോപകരണങ്ങൾ വിൽക്കുന്ന അമേരിക്കൻ കമ്പനികളും ആവും ഇതിന്റെ അന്ത്യഫലം.

അമേരിക്കയിലെ ഡെമോക്രാറ്റുകൾ അവിടുത്തെ സംഘികളായ റിപ്പബ്ലിക്കിക്കരെ മലർത്തിയടിച്ചു അധികാരത്തിൽ കയറിയർ ആണെങ്കിലും റിപ്പബ്ലിക്കരെക്കാളും വലിയ യുദ്ധവെറിയൻമാരാണ് ലവർ

ഇതൊക്കെ എങ്ങനെ നമ്മളെ ബാധിക്കുമെന്ന് ചോദിച്ചാൽ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും കൂടുതൽ ആയുധങ്ങളും സൈനിക ഉപകരണങ്ങളും കയറ്റുമതി ചെയ്യുന്ന രാജ്യമാണ് റഷ്യ. അവരുടെ കയറ്റുമതിയുടെ ഏറ്റവും വലിയ അനുപാതം ഇന്ത്യയിലേക്കാണ് ചെയ്യപ്പെടുന്നത്.

റഷ്യയ്‌ക്കെതിരെയും അവരെ പിന്തുണക്കുന്നവർക്കെതിരെയും യുഎസിന് ഉപരോധം ഏർപ്പെടുത്താം. അങ്ങനെയെങ്കിൽ റഷ്യയുമായുള്ള വ്യാപാരം, സൈനിക, നയതന്ത്രബന്ധം എന്നിവ കുറയ്ക്കുന്നതിന് അത് ഇന്ത്യയുടെ മേൽ സമ്മർദ്ദം ചെലുത്തിയേക്കാം. ഇതിൽ ഒരുപക്ഷത്തിനൊപ്പം ചേരുക എന്നത് ഇന്ത്യ സംബന്ധിച്ചിടത്തോളം ഏറെ കഠിനകരമാകും.

യുദ്ധമല്ല സമാധാനമാകണം ലക്ഷ്യം

അഡ്വ ശ്രീജിത്ത്‌ പെരുമന

shortlink

Related Articles

Post Your Comments

Related Articles


Back to top button