Latest NewsSaudi ArabiaNewsInternationalGulf

സൗദി സ്ഥാപക ദിനം: പരമ്പരാഗത പൈതൃക വസ്ത്രങ്ങൾ ധരിച്ച് പൊതുസ്ഥലങ്ങളിലെത്തി ജനങ്ങൾ

ജിദ്ദ: പരമ്പരാഗത പൈതൃക വസ്ത്രങ്ങൾ ധരിച്ച് പൊതുസ്ഥലങ്ങളിലെത്തി സൗദി അറേബ്യയിലെ ജനങ്ങൾ. സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പരമ്പരാഗത പൈതൃക സൗദി വസ്ത്രങ്ങൾ ധരിച്ച് ജനങ്ങളെത്തിയത്. കുട്ടികളും സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെയുള്ളവരാണ് പരമ്പരാഗത വേഷങ്ങൾ ധരിച്ചത്.

Read Also: എന്നെപ്പോലൊരാളെ കിട്ടിയാല്‍ ചേട്ടന്‍ കല്യാണം കഴിക്കുമോ? സുബിയ്ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

അഗൽ, ഗുത്ര, ബിഷ്ത്, ബുർഖ എന്നിവയുൾപ്പെടെയുള്ള വസ്ത്രങ്ങളായിരുന്നു ഭൂരിഭാഗം പേരും ധരിച്ചിരുന്നത്. ‘വിന്റർ വണ്ടർലാൻഡ്, ബൊളിവാർഡ് റിയാദ് സിറ്റി, നജ്‌നജ് ഇവന്റ്’ തുടങ്ങിയ സ്ഥലങ്ങളിലാണ് ജനങ്ങൾ പരമ്പരാഗത വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. സ്ഥാപക ദിനത്തിൽ പരമ്പരാഗത വസ്ത്രം ധരിച്ച എല്ലാവർക്കും ഫെബ്രുവരി 22 ന് റിയാദ് ബൊൾവാർഡ് സിറ്റിയിലേക്കും വിന്റർ വണ്ടർലാൻഡിലേക്കും സൗജന്യ പ്രവേശനം അനുവദിക്കുമെന്നായിരുന്നു എന്റർടൈൻമെന്റ് അതോറിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

Read Also:  മുത്വലാഖ് എന്ന ദുരാചാരത്തിൽ നിന്ന് സ്ത്രീകളെ മോചിപ്പിച്ചത് കേന്ദ്ര സർക്കാർ: പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button