ഗുരുവായൂര്‍ : ബേക്കറിയുടമയുടെ സ്ഥലത്ത് സൂക്ഷിച്ച മാലിന്യത്തിന് തീ പിടിച്ചു. കോട്ടയില്‍ റോഡില്‍ ആണ് സംഭവം. കോട്ടയില്‍ റോഡിലെ പറമ്പില്‍ സൂക്ഷിച്ച മാലിന്യങ്ങള്‍ക്ക് തിങ്കളാഴ്ച രാത്രിയാണ് തീപിടിച്ചത്. തുടര്‍ന്ന് അനധികൃതമായി മാലിന്യം സൂക്ഷിച്ചതിനും കത്തിച്ചതിനും നഗരസഭ 25,000 രൂപ പിഴ ചുമത്തി.
കോട്ടയില്‍ റോഡിലും ഗുരുവായൂര്‍ റോഡിലുമായി പ്രവര്‍ത്തിക്കുന്ന രണ്ട് ബേക്കറി ഉത്പാദന യൂണിറ്റുകള്‍ അടച്ചിടുന്നതിന് നഗരസഭ നോട്ടീസും നല്‍കി. ശാസ്ത്രീയമായ രീതിയില്‍ മാലിന്യസംസ്കരണ സംവിധാനങ്ങള്‍ ഒരുക്കുന്നതുവരെ ഉത്പാദനയൂണിറ്റുകള്‍ അടച്ചിടുന്നതിനാണ് നോട്ടീസ് നല്‍കിയത്.
അഗ്നിരക്ഷാസേനയുടെ സഹായത്തോടെ നാട്ടുകാര്‍ ആണ് തീയണച്ചത്. വിവരമറിഞ്ഞ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇവര്‍ നടത്തിയ പരിശോധനയില്‍ വലിയതോതിലാണ് പ്ലാസ്റ്റിക്കുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതെന്ന് കണ്ടെത്തി.
Post Your Comments