ലക്‌നൗ : അയോദ്ധ്യയില്‍ സ്ഥലവില കുതിക്കുന്നു . ക്ഷേത്രത്തിന് സമീപവും പരിസരങ്ങളിലും ഭൂമിയുടെ വില 20 മടങ്ങായി കുതിക്കുന്നു.
പ്രത്യേകിച്ച് ചൗദാ കോസി പരിക്രമ, റിംഗ് റോഡ്, ലക്‌നൗ-ഗോരഖ്പൂര്‍ ഹൈവേ എന്നിവിടങ്ങളില്‍ ഭൂമിയുടെ വില കുതിച്ചുയരുകയാണ്. ഈ കുതിച്ചുചാട്ടം നിക്ഷേപകരെയും പ്രാദേശിക ഭൂമി വാങ്ങുന്നവരെയും ആകര്‍ഷിക്കുന്നു. രാമക്ഷേത്രം, അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ വന്‍കിട പദ്ധതികള്‍ വന്നതോടെ വിലക്കയറ്റവും തുടരുമെന്ന് വ്യവസായ നിരീക്ഷകര്‍ പറയുന്നു.
2019ലെ ചരിത്ര വിധിക്ക് ശേഷം ആരംഭിച്ച വിലക്കയറ്റം ഇന്നും തുടരുകയാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ, നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ അഭൂതപൂര്‍വമായ ഡിമാന്‍ഡുണ്ടായി . സുപ്രീം കോടതിയുടെ വിധി സ്വത്ത് വിലയില്‍ ദ്രുതഗതിയിലുള്ള വര്‍ദ്ധനവിന് കാരണമായി.
Post Your Comments