KozhikodeLatest NewsKeralaNattuvarthaNews

കോ​ടി​ക​ൾ വി​ല​വ​രു​ന്ന തി​മിം​ഗ​ല ഛർ​ദിൽ പിടികൂടി : ര​ണ്ടു യു​വാ​ക്കൾ അറസ്റ്റിൽ

കോ​ഴി​ക്കോ​ട് ഫോ​റ​സ്റ്റ് വി​ജി​ല​ൻ​സ് വി​ഭാ​ഗ​വും താ​മ​ര​ശ്ശേ​രി റെ​യി​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് സംയുക്തമായിട്ടാണ് ഇവരെ പി​ടി​കൂ​ടിയ​ത്

താ​മ​ര​ശ്ശേ​രി: കോ​ടി​ക​ൾ വി​ല​വ​രു​ന്ന തി​മിം​ഗ​ല ഛർ​ദി​ലുമാ​യി (ആ​മ്പ​ർ ഗ്രീ​സ്) ര​ണ്ടു യു​വാ​ക്ക​ൾ പിടിയിൽ. കൊ​ടു​വ​ള്ളി കി​ഴ​ക്കോ​ത്ത് ആ​യി​ക്കോ​ട്ടി​ൽ അ​ജ്മ​ൽ റോ​ഷ​ൻ (29), നീ​ലേ​ശ്വ​രം മ​ല​യ​മ്മ മ​ഠ​ത്തി​ൽ സ​ഹ​ൽ (29) എ​ന്നി​വ​രാ​ണ് പൊലീസ് പിടിയിലായത്. കോ​ഴി​ക്കോ​ട് ഫോ​റ​സ്റ്റ് വി​ജി​ല​ൻ​സ് വി​ഭാ​ഗ​വും താ​മ​ര​ശ്ശേ​രി റെ​യി​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് സംയുക്തമായിട്ടാണ് ഇവരെ പി​ടി​കൂ​ടിയ​ത്.

തി​മിം​ഗ​ല ഛർ​ദിൽ വി​ൽ​പ​ന​ക്കാ​യി കോ​ഴി​ക്കോ​ട് എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്‌​സി​ന​ടു​ത്ത് സം​ഘം എ​ത്തു​ന്നു​ണ്ടെ​ന്ന് കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് ഡി.​എ​ഫ്.​ഒ കെ.​കെ. സു​നി​ൽ കു​മാ​റി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇവരെ പി​ടി​കൂ​ടി​യ​ത്. അ​ഞ്ചു കി​ലോ​യോ​ളം തി​മിം​ഗ​ല ഛർ​ദിലും ഇ​വ​ർ വ​ന്ന കാ​റും വ​ന​പാ​ല​ക​ർ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

Read Also : രോഗം മാറിയാലും മായാതെ വട്ടനെന്ന പേര്, കുതിരവട്ടത്ത് രോഗമുക്തി നേടിയവരെ കൊണ്ടുപോകാന്‍ ബന്ധുക്കളെത്തുന്നില്ല: സതീദേവി

കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് റെ​യി​ഞ്ച് ഓ​ഫി​സ​ർ പി. ​പ്ര​ഭാ​ക​ര​ൻ, താ​മ​ര​ശ്ശേ​രി റെ​യി​ഞ്ച് ഓ​ഫി​സ​ർ എം.​കെ. രാ​ജീ​വ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ​ർ എ​ബി​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് അ​സ്‌​ലം, ആ​സി​ഫ്, ദേ​വാ​ന​ന്ദ​ൻ, സ​നോ​ജ്, ശ്രീ​നാ​ഥ്, ഡ്രൈ​വ​ർ പ്ര​സാ​ദ്, ജി​തേ​ഷ്, ജി​തീ​ഷ്‌ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തിയിൽ ഹാജരാക്കിയ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button