Latest NewsKeralaNews

എന്നെപ്പോലൊരാളെ കിട്ടിയാല്‍ ചേട്ടന്‍ കല്യാണം കഴിക്കുമോ? സുബിയ്ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

'പണ്ഡിറ്റിനെ കല്ല്യാണം കഴിക്കാനോര്‍ത്തതാ, മച്ചാന്‍ കാലേല്‍ വാരി തറയിലടിച്ചു,' എന്ന ക്യാപ്ഷനോടെ സുബി തന്നെയാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ സുബി സുരേഷും സന്തോഷ് പണ്ഡിറ്റും ഒന്നിച്ചുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച. സുബിയുടെ ചോദ്യവും അതിന് സന്തോഷ് പണ്ഡിറ്റ് നല്‍കിയ മറുപടിയുമാണ് വീഡിയോ ശ്രദ്ധേയമാകുന്നത്. ‘ചേട്ടന്റെ ആറ്റിറ്റ്യൂട്ടും എല്ലാം മനസിലായി. എന്നപ്പോലൊരാളെ കിട്ടിയാല്‍ ചേട്ടന്‍ കല്യാണം കഴിക്കുമോ,’ ഇതായിരുന്നു സന്തോഷിനോടുള്ള സുബിയുടെ ചോദ്യം. എന്റെ മനസില്‍ വളരെ അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടിയാണുള്ളതെന്നായിരുന്നു സന്തോഷിന്റെ മറുപടി.

read also: കിഴക്കമ്പലം ആക്രമണം: 226 പേരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു

‘പണ്ഡിറ്റിനെ കല്ല്യാണം കഴിക്കാനോര്‍ത്തതാ, മച്ചാന്‍ കാലേല്‍ വാരി തറയിലടിച്ചു,’ എന്ന ക്യാപ്ഷനോടെ സുബി തന്നെയാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. വീഡിയോയ്ക്ക് താഴെ കമന്റുമായി സന്തോഷ് പണ്ഡിറ്റും എത്തിയിട്ടുണ്ട്. ‘അത് പിന്നെ.. സുബി ജി എനിക്ക് സിസ്റ്റര്‍ മാതിരി.. അതാ അങ്ങനെ പറഞ്ഞെ,’ സന്തോഷ് കുറിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button