തിരുവനന്തപുരം: പാറപ്പൊടി വിൽക്കുന്നിടത്ത് നിന്ന് 51 ചാക്ക് റേഷനരി പിടികൂടി. ചില്ലറ വില്പന നടത്തുന്ന കേന്ദ്രത്തില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന അരിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്. അമരവിള കാട്ടിലുവിളയില് കെ.കെ എജന്‍സിയില്‍ ലോറിയില്‍ സൂക്ഷിച്ചിരുന്ന റേഷനരിയാണ് പിടികൂടിയത്.
Also Read:പോക്സോ കേസ് പ്രതിക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
സ്ഥലത്ത് റേഷനരി ഒളിപ്പിച്ചു വച്ചിരിക്കുന്നുവെന്ന് വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ല സപ്ലൈ ഓഫിസര്‍ സി.എസ്. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. 51 പ്ലാസ്റ്റിക് ചാക്കുകളിലായിട്ടായിരുന്നു ചാക്കരി, പുഴുക്കലരി, ചമ്പാവരി, പച്ചയരി, ഗോതമ്പ് എന്നിവ കണ്ടെത്തിയത്.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഈ സ്ഥിതി തുടരുന്നുണ്ടെന്നാണ് കണ്ടെത്തൽ. റേഷൻ കടകളിൽ നിന്ന് പലയിടങ്ങളിലേക്കും ഇത്തരത്തിൽ പൊതുജനത്തിന് അവകാശപ്പെട്ട അരിയും മറ്റും ഒഴുകുന്നുണ്ടെന്നും വിജിലൻസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ ശക്തമാക്കാനും, നടപടികൾ കർശനമാക്കാനുമാണ് അധികൃതരുടെ തീരുമാനം.
Post Your Comments