ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചു: ഡിജിപി ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ

കൊച്ചി: ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിൽ ഡിജിപി ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ. യഥാർത്ഥത്തിൽ പീഡിപ്പിക്കപ്പെട്ടത് താനാണെന്നും ജനനേന്ദ്രിയം മുറിച്ച സംഭവത്തിന് പിന്നിൽ മൂന്നു പേരുണ്ടെന്നും സ്വാമി ഗംഗേശാനന്ദ പറഞ്ഞു.

‘ഒരു തെറ്റ് ചെയ്താൽ എന്നെ ശിക്ഷിക്കുകയല്ലേ വേണ്ടത്? അല്ലാതെ, ജനനേന്ദ്രിയം മുറിക്കുകയാണോ വേണ്ടത്? പലയിടത്തും പീഡനങ്ങളും മറ്റും നടക്കുന്നുണ്ട്. അവർക്കെതിരെ പരാതി നൽകുകയും കോടതി ശിക്ഷിക്കുകയും ചെയ്യുന്നു. പക്ഷേ എന്റെ കാര്യത്തിൽ അങ്ങനെയല്ല. യഥാർത്ഥത്തിൽ പീഡിപ്പിക്കപ്പെട്ടത് ഞാനാണ്. എന്നിട്ടും ആരെയും കുറ്റപ്പെടുത്തിയില്ല. ആർക്കെതിരെയും പരാതി കൊടുത്തിട്ടുമില്ല. ഈ ലോകം മുഴുവൻ ഞാൻ കുറ്റക്കാരാനാണെന്ന് അറിയപ്പെട്ടു തുടങ്ങി. ഇനി ഞാൻ എന്ത് കുറ്റം സമ്മതിക്കാനാണ്.’സ്വാമി ഗംഗേശാനന്ദ പറഞ്ഞു.

രാജ്യത്തെ ഒറ്റികൊടുക്കുന്നവൾ നെയ്യാറ്റിൻകരയിൽ ജീവിക്കണ്ട: ആക്രോശങ്ങളെക്കുറിച്ചു ശ്രീജ നെയ്യാറ്റിൻകര

സ്വാമി ഗംഗേശാനന്ദ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോൾ 23കാരിയായ യുവതി സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു പരാതി. ഇതനുസരിച്ചാണ് പോലീസ് കേസെടുത്തത്. അതേസമയം, ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും ജനനേന്ദ്രിയം മുറിച്ചത് പെൺകുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിർബന്ധത്താലാണെന്നും പോക്സോ കോടതിയിലും ഹൈക്കോടതിയിലും പരാതിക്കാരിയും പിന്നീട് മാതാപിതാക്കളും തിരുത്തി പറഞ്ഞു.

കേസിൽ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമായതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. നിലവിൽ, പരാതിക്കാരിയെത്തന്നെ പ്രതി ചേർക്കുന്ന സാഹചര്യമുള്ളതിനാൽ അത് ഏതു രീതിയിൽ നടപ്പാക്കുമെന്ന് ക്രൈബ്രാഞ്ച് നിയമോപദേശം തേടിയിരിക്കുകയാണ്. നിയമോപദേശം അനുകൂലമായാൽ പരാതിക്കാരിയേയും കാമുകനെയും പ്രതിചേർത്ത് കുറ്റപത്രം സമർപ്പിക്കും.

 

Share
Leave a Comment