CricketLatest NewsNewsSports

ഇന്ത്യൻ സൂപ്പർ താരത്തിന് പരിക്ക്: ശ്രീലങ്കന്‍ പരമ്പര നഷ്ടമായേക്കും

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ പരിക്കേറ്റ ഇന്ത്യന്‍ സൂപ്പർ പേസര്‍ ദീപക് ചഹാറിന് ശ്രീലങ്കന്‍ പരമ്പര നഷ്ടമായേക്കുമെന്ന് സൂചന. തുടയ്ക്ക് പരിക്കേറ്റ താരത്തിന് 6 ആഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ചഹാറിന് ശ്രീലങ്കന്‍ പരമ്പരയ്‌ക്കൊപ്പം ഐപിഎല്ലിലെ ആദ്യ ഗ്രൂപ്പ് മത്സരങ്ങളും നഷ്ടമായേക്കും.

അതേസമയം, ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ഓൾറൗണ്ടർ രമേഷ് മെൻഡിസ്, പേസർ നുവാൻ തുഷാര, ഭാനുക രാജപക്സ, യുവതാരം അവിഷ്ക ഫെർണാണ്ടോ എന്നിവരെ പരിഗണിക്കാതെയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ടീമിനെ പ്രഖ്യാപിച്ചത്. ഭാനുക ഒഴികെയുള്ള താരങ്ങൾക്ക് പരിക്കേറ്റതിനാലാണ് ടീമിൽ നിന്ന് ഒഴിവാക്കിയത്. ഭാനുകയ്ക്ക് ഫിറ്റ്നസ് തിരിച്ചടിയാവുകയായിരുന്നു.

Read Also:- പല്ല് പുളിപ്പ് അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില വഴികൾ!

ശ്രീലങ്കൻ ടി20 ടീം: ദസുൻ ഷനക (ക്യാപ്റ്റൻ), പാത്തും നിസ്സാങ്ക, കുസൽ മെൻഡിസ്, ചരിത് അസലങ്ക (വൈസ് ക്യാപ്റ്റൻ), ദിനേഷ് ചണ്ഡിമൽ, ധനുഷ്ക ഗുണതിലക, കമിൽ മിഷാര, ജനിത് ലിയാനഗെ, വനിന്ദു ഹസരംഗ, ചാമിക കരുണരത്നെ, ദുഷ്മന്ത കുമാർ, ദുഷ്മന്ത ചമേര, ബി ഫെർണാണ്ടോ, ഷിരാൻ ഫെർണാണ്ടോ, മഹേഷ് തീക്ഷണ, ജെഫ്രി വാൻഡർസെ, പ്രവീൺ ജയവിക്രമ, ആഷിയാൻ ഡാനിയൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button