പാലക്കുന്ന്: സി.പി.എം ഭരിക്കുന്ന ഉദുമ പഞ്ചായത്തില്‍ സില്‍വര്‍ ലൈൻ പദ്ധതിക്കെതിരെ പ്രമേയം പാസായി. സില്‍വര്‍ ലൈൻ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന യു.ഡി.എഫ് അവതരിപ്പിച്ച പ്രമേയം ബി.ജെ.പി പിന്തുണച്ചതോടെയാണ് പഞ്ചായത്ത് പ്രമേയം പാസ്സാക്കാൻ നിർബന്ധിതമായത്. മുസ്ലിം ലീഗിലെ ഹാരിസ് അങ്കക്കളരി ആണ് സിൽവർ ലൈനെതിരെ പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസ് അംഗം ചന്ദ്രൻ നാലാം വാതുക്കൽ പ്രമേയത്തെ പിന്താങ്ങി.
ഉദുമ പഞ്ചായത്തിലെ കക്ഷി നില സി.പി.എം (10), യു.ഡി.എഫ് (9), ബി.ജെ.പി (2) എന്നിങ്ങനെയാണ്. ഉദുമ പഞ്ചായത്തിലെ 7 ഓളം വാര്‍ഡുകളില്‍ കൂടി കടന്നുപോകുന്ന സില്‍വര്‍ ലൈൻ പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന് പ്രമേയം പറയുന്നു. പദ്ധതി നടപ്പിലാകുന്നതോടെ നൂറോളം കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയിലാകുമെന്നും പ്രമേയം സമർത്ഥിച്ചു.
അതേസമയം, ബി.ജെ.പിയുടെ പിന്തുണയോടെ യു.ഡി.എഫ് പ്രമേയം പാസാക്കിയത് വികസന വിരുദ്ധമാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി. ലക്ഷ്മി പ്രതികരിച്ചു. തങ്ങളുടെ ഭരണകാലത്ത് അതിവേഗ റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട് പഠനം നടത്താനായി 28 കോടി രൂപ മുടക്കിയ യു.ഡി.എഫ് ആണ് ഈ പ്രമേയം കൊണ്ടുവന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
Post Your Comments