
ബംഗളൂരു: പാറക്കെട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി സൈന്യം. ബംഗളൂരുവിൽ നിന്നും 60 കിലോമീറ്റർ മാറിയുള്ള പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിലാണ് അപകടം ഉണ്ടായത്.
വിനോദസഞ്ചാരാർത്ഥം എത്തിയ 19 വയസ്സുകാരൻ പാറക്കെട്ടിന്റെ ഇടയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. ഏതാണ്ട് 300 അടി താഴ്ചയുള്ള പാറക്കെട്ടിന്റെ ഇടയിൽ കുടുങ്ങിയ യുവാവിനെ ചിക്കബെല്ലാപൂർ പോലീസും വ്യോമസേനയും ചേർന്നാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്.
രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പിന്നെ പാലക്കാട് കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ സൈന്യം രക്ഷപ്പെടുത്തിയത് രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു
Post Your Comments